കൊച്ചി: സെന്‍ട്രല്‍ ഗവണ്‍മെന്റ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച കൊച്ചിന്‍ റണ്ണില്‍ മിന്നും പ്രകടനവുമായി ദ്വാരക സ്വദേശി തോമസ് പള്ളിത്താഴത്ത്. 10 കിലോമീറ്റര്‍ വിഭാഗത്തില്‍ 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ കാറ്റഗറിയിലാണ് അദ്ദേഹം വെള്ളി മെഡല്‍ കരസ്ഥമാക്കിയത്.
ഇന്ന് നടന്ന വാശിയേറിയ മത്സരത്തില്‍ പ്രായത്തെ വെല്ലുന്ന കരുത്തുമായാണ് തോമസ് ഫിനിഷ് ചെയ്തത്. മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിനൊപ്പം ഈ മാരത്തണിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായിരുന്നു അദ്ദേഹം എന്നത് ഈ നേട്ടത്തിന്റെ മാറ്റുകൂട്ടുന്നു.മുന്‍പും നിരവധി മാരത്തണുകളിലും കായിക മത്സരങ്ങളിലും പങ്കെടുത്തു ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള തോമസ് പള്ളിത്താഴത്ത്, ആരോഗ്യ സംരക്ഷണത്തിലും കായിക വിനോദങ്ങളിലും പുതുതലമുറയ്ക്ക് വലിയൊരു മാതൃകയാണ്. മികച്ച സംഘാടന മികവില്‍ നടന്ന കൊച്ചിന്‍ റണ്ണില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി കായിക താരങ്ങള്‍ പങ്കെടുത്തു.
കൊച്ചിന്‍ റണ്ണില്‍ വെള്ളിത്തിളക്കവുമായി തോമസ് പള്ളിത്താഴത്ത്; 60+ വിഭാഗത്തില്‍ രണ്ടാം സ്ഥാനം
അഭിപ്രായങ്ങൾ (Comments)