കേരളം

സ്വര്‍ണ്ണവില വീണ്ടും കൂടി; ഗ്രാമിന്: 13,200 രൂപ, പവന്:1,05,600 രുപ

സ്വര്‍ണ്ണവില വീണ്ടും കൂടി; ഗ്രാമിന്: 13,200 രൂപ, പവന്:1,05,600 രുപ

തിരുവനന്തപുരം: സ്വര്‍ണ്ണവില വീണ്ടും കൂടി. ഗ്രാമിന്: 13,200 രൂപയും പവന് 1,05,600 രുപയുമാണ് ഇന്നത്തെ വില.രാജ്യാന്തര വിപണിയില്‍ ഈ വര്‍ഷം രണ്ടാഴ്ച്ച പിന്നിട്ടപ്പോള്‍ ടോയ് ഔണ്‍സ് റെക്കോര്‍ഡ് സ്വര്‍ണ വില 4,639.38 ഡോളറിലേക്ക് കുതിച്ചുയര്‍ന്നു. സ്വര്‍ണവില നിലവില്‍ 4,625 ഡോളറെന്ന നിലയിലാണ്. വെള്ളി ഔണ്‍സിന് റെക്കോര്‍ഡ് വിലയായ 91.55 ഡോളറിലേക്കും കുതിച്ചുയര്‍ന്നു. നിലവില്‍ 90.05 ഡോളറിലാണ് വ്യാപാരം. റഷ്യ  യുെ്രെകന്‍ യുദ്ധം  ഇറാന്‍ പ്രക്ഷോഭം ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വെനസ്വേല, ഗ്രീന്‍ലാന്‍ഡ് സ്വയംഭരണ പ്രദേശങ്ങളിലെ യുഎസ് പിടിച്ചെടുക്കുമെന്ന ഭീഷണികളും യുഎസ് കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറയ്ക്കും എന്ന പ്രതീക്ഷകളും അമേരിക്കന്‍ തൊഴില്‍ കണക്കുകളുമാണ് സ്വര്‍ണ്ണം, വെള്ളി തുടങ്ങിയ വിലകൂടിയ ലോഹങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചത്.

യുഎസ് ഫെഡ് ചെയര്‍മാന്‍ ജെറോം പവലിനെതിരെ ട്രംപ് ഭരണകൂടം അന്വേഷണം നടത്തുമെന്ന വാര്‍ത്തയും രാജ്യാന്തര സ്വര്‍ണ്ണം വെള്ളി വിലയും  വിലക്കയറ്റത്തിനിടയാക്കി.
 
ഈ വര്‍ഷം രണ്ടാഴ്ച്ച പിന്നിട്ടപ്പോള്‍ രാജ്യാന്തര വിലയില്‍ 321.80 ഡോളറാണ് വര്‍ധിച്ചത്. ഇതിന്റെ ഭാഗമായി രണ്ടാഴ്ച്ചക്കുള്ളില്‍ കേരളത്തില്‍ ഗ്രാമിന് 835 രൂപയും പവന് 6680 രൂപയുമാണ് വര്‍ധിച്ചത്. 13,200 രൂപയും  ഒരു പവന്‍ വില 1,05,600 രൂപയുമായി സംസ്ഥാനത്തെ സര്‍വ്വകാല റെക്കോര്‍ഡ് വിലയിലാണ് സ്വര്‍ണ്ണം. 

വെള്ളി വില ഔണ്‍സിന് ഈ വര്‍ഷം രണ്ടാഴ്ച്ച പിന്നിട്ടപ്പോള്‍ രാജ്യാന്തര വില 71.39 ഡോളറില്‍ നിന്നാണ് 20.16 ഡോളര്‍ വര്‍ധിച്ച് 91.55 ലേക്ക് കുതിച്ചുയര്‍ന്നത്. നിലവില്‍ 85.62 ഡോളറെന്ന നിലയിലാണ്. ഈ വര്‍ഷം 10 ഗ്രാം വെള്ളി വിലയില്‍ 330 രൂപയാണ് വര്‍ധിച്ചത്.

2025ഡിസംബര്‍ 27ന് സംസ്ഥാനത്ത് ഒരു പവന് 1,04,440 രൂപ റെക്കോര്‍ഡ് വിലയില്‍ നിന്നാണ് മറികടന്നാണ് 1,05,600 രൂപയിലേക്ക് വീണ്ടും ഇന്ന് ഉച്ചസമയം ഗ്രാമിന് 35 രൂപയും പവന് 280 രുപയും വര്‍ധിച്ച് സര്‍വ്വകാല റെക്കോര്‍ഡായി സ്വര്‍ണ്ണം കുതിച്ചുയര്‍ന്നത്. 
അതാത് രാജ്യങ്ങളുടെ സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണ്ണം വാങ്ങി കൂട്ടുമ്പോള്‍ മിക്ക സംസ്ഥാനങ്ങളിലെ ഗ്രാമീണരും ബാങ്ക് ഡിപ്പോസിറ്റ് പിന്‍വലിച്ച് സ്വര്‍ണ്ണം, വെള്ളി വാങ്ങി കൂട്ടുന്ന പ്രവണതയും ഈയിടയായി വര്‍ധിച്ചതായും പണികൂലിയില്ലാത്ത സ്വര്‍ണനാണയങ്ങള്‍, തങ്ക കട്ടികള്‍, വെള്ളിക്കട്ടികള്‍ക് ഡിമാന്‍ഡ് വര്‍ദ്ധിച്ചതായും 916 ആഭരണങ്ങളുടെ വില്‍പ്പന ഗണ്യമായി കുറഞ്ഞുവെന്നും പകരം 14, 18 കാരറ്റ്ആ ഭരണങ്ങള്‍ക്ക് ആവിശ്യക്കാര്‍ വര്‍ധിച്ചുവെന്നും രാജ്യാന്തര വിപണിയിലെ ട്രെന്‍ഡ് പരിഗണിച്ചാല്‍ ഇനിയും സ്വര്‍ണത്തിനു വെള്ളിക്കും പുതിയ റെക്കോര്‍ഡ് മറികടക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ