തൃശ്ശൂര്‍: സംസ്ഥാന സിവില്‍ സര്‍വീസ് ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റില്‍ തിളങ്ങിയ വയനാടിന്റെ നാല് താരങ്ങള്‍ കേരള ടീമില്‍. തൃശ്ശൂരില്‍ നടന്ന സെലക്ഷന്‍ ട്രയല്‍സിലൂടെയാണ് ലഷീന്‍ അഹമ്മദ് എം.സി, നിബു ജോയ് (കല്‍പ്പറ്റ നഗരസഭ), സന്തോഷ്.എസ് (കോട്ടത്തറ ഗ്രാമപഞ്ചായത്ത്), മിഥുന്‍.വി (ജില്ലാ വിദ്യാഭ്യാസ ഓഫീസ്) എന്നിവര്‍ ഗോവയില്‍ നടക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയത്. കേരള ടീമിലെ ഏഴ് അംഗങ്ങളില്‍ നാലുപേരും വയനാട് ജില്ലക്കാരാണെന്നത് ജില്ലയുടെ കായിക മേഖലയ്ക്ക് വലിയ അംഗീകാരമായി.
വയനാടിന് അഭിമാനം: നാല് താരങ്ങള്‍ കേരള ടീമില്‍
അഭിപ്രായങ്ങൾ (Comments)