കേരളം

വാട്ടര്‍ അതോറിറ്റി ബിപിഎല്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യകുടിവെള്ളത്തിന് ജനുവരി 31 വരെ അപേക്ഷിക്കാം

വാട്ടര്‍ അതോറിറ്റി ബിപിഎല്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യകുടിവെള്ളത്തിന് ജനുവരി 31 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്ന ഉപഭോക്താക്കള്‍ക്ക് കേരള വാട്ട!ര്‍ അതോറിറ്റി നല്‍കുന്ന സൗജന്യകുടിവെള്ള ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ ജനുവരി ഒന്നു മുതല്‍ 31 വരെ സമ!!ര്‍പ്പിക്കാം. പ്രതിമാസം 15 കിലോലിറ്റ!ര്‍ (15,000 ലിറ്റര്‍) വരെ മാത്രം ജല ഉപഭോഗമുള്ള, ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ക്കാണ് ആനുകൂല്യം അനുവദിക്കുന്നത്. 2026ല്‍ ബി.പി.എല്‍. ആനുകൂല്യം  ലഭിക്കുന്നതിനായി, നിലവില്‍ ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്നവരും പുതുതായി ആനുകൂല്യം ആവശ്യമുള്ളവരും അപേക്ഷകള്‍  2026 ജനുവരി 31ന് മുന്‍പ് http://bplapp.kwa.kerala.gov.in എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി അപേക്ഷ നല്‍കണം.  ഉപഭോക്താക്കളുടെ ഇഅബാക്കസ് വിവരങ്ങള്‍ സിവില്‍ സപ്ലൈസ് വെബ്‌സൈറ്റിലെ റേഷന്‍ കാര്‍ഡ് വിവരങ്ങളുമായി താരതമ്യം ചെയ്ത ശേഷം അര്‍ഹതയുള്ളവര്‍ക്ക് ആനുകൂല്യം അനുവദിക്കും. വാട്ട!ര്‍ ചാ!ര്‍ജ് കുടിശ്ശികയുള്ളവരും പ്രവര്‍ത്തനരഹിതമായ മീറ്റര്‍ ഉള്ളവരും ജനുവരി 31നു മുന്‍പ് അപേക്ഷ കുടിശ്ശിക അടച്ചുതീര്‍ക്കുകയും കേടായ മീറ്റര്‍ മാറ്റി സ്ഥാപിക്കുകയും ചെയ്താല്‍ മാത്രമേ അപേക്ഷ പരിഗണിക്കുകയുള്ളൂ.  

ഈ വര്‍ഷം മുതല്‍ വാടകവീടുകളില്‍ താമസിക്കുന്നവര്‍ക്കും ബി.പി.എല്‍. ആനുകൂല്യം അനുവദിക്കും. ഈ വിഭാഗത്തില്‍പ്പെട്ട ഉപഭോക്താക്കള്‍  അപേക്ഷയോടൊപ്പം  വാടകക്കരാറിന്റെ പകര്‍പ്പും വീടുടമസ്ഥന്റെ  സമ്മതപത്രവും ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെട്ട വാട്ട!ര്‍ അതോറിറ്റി സെക്ഷന്‍ ഓഫിസ് സന്ദര്‍ശിക്കുകയോ ടോള്‍ഫ്രീ നമ്പരായ1916ല്‍ വിളിക്കുകയോ ചെയ്യാം.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ