കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനാവശ്യമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ചുരം ഗ്രീന്‍ ബ്രിഗേഡ് പ്രവര്‍ത്തകര്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. കഴിഞ്ഞ കുറെ ദിവസങ്ങളായി ചുരത്തില്‍ ഭാരമേറിയ വാഹനങ്ങള്‍ കുരുക്കുകളുണ്ടാക്കുന്നു. ക്രെയിന്‍ ഉപയോഗിച്ച് നീക്കം ചെയ്യാന്‍ പോലും സാധ്യമാകാത്ത തരത്തിലുള്ള ചരക്കു വാഹനങ്ങളാണ് വളവുകളില്‍ കുരുക്ക് തീര്‍ക്കുന്നത്. ആംബുലന്‍സ്, എയര്‍പോര്‍ട്ട് ട്രെയിന്‍ യാത്രക്കാര്‍,പരീക്ഷാര്‍ത്ഥികള്‍, പാസ്‌പോര്‍ട്ട് ഓഫീസ് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് സമയബന്ധിതമായി കോഴിക്കോട് എത്തിച്ചേരേണ്ട അത്യാവശ്യ യാത്രകള്‍ പോലും മുടങ്ങുന്ന സ്ഥിതിയിലാണ് നിരന്തരമനുവിക്കുന്ന ഗതാഗതക്കുരുക്ക്. ഇത് വയനാട് ടൂറിസത്തെയും ചെറുകിട കച്ചവടക്കാരെയും റിസോര്‍ട്ടുകളെയും കാര്യമായി ബാധിക്കുന്നു. 6, 7, 8 വളവുകള്‍ വീതി കൂട്ടി നവീകരണം പൂര്‍ത്തിയാവുന്നത് വരെ വലിയ വാഹനങ്ങള്‍ മറ്റു ചുരം വഴി തിരിച്ച് വിട്ട് താമരശ്ശേരി ചുരത്തിലെ ഗതാഗതം സുഗമമാക്കുന്നതിനായുള്ള നടപടികള്‍ ദുരന്ത നിവാരണ വകുപ്പ് പ്രകാരം സ്വീകരിക്കണമെന്ന് ചുരം ഗ്രീന്‍ ബ്രിഗേഡ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
ക്രിസ്മസ്പുതുവല്‍സരാഘോഷങ്ങളുടെ ഭാഗമായി വന്‍തോതില്‍ വാഹനങ്ങളുടെ അതിപ്രസരം ഉണ്ടാവുന്നതിനാല്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ കലക്ടറെ ബോധ്യപ്പെടുത്തി
താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക്: കലക്ടര്‍ക്ക് പരാതി നല്‍കി.
അഭിപ്രായങ്ങൾ (Comments)