കേരളം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വന്‍ കുതിപ്പ്.

 സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വന്‍ കുതിപ്പ്.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്നും വന്‍ കുതിപ്പ്. കഴിഞ്ഞ രണ്ട് ദിവലസമായി ഒരേ വിലയില്‍ തുടര്‍ന്നിരുന്ന വിപണിയില്‍ ഇന്ന് വലിയ കുതിപ്പാണ് ഉണ്ടായത്. 600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ദ്ധിച്ചത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണ വിപണി.
98,000 രൂപയക്ക് മുകളിലാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 98,800 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില. 12,000 രൂപയ്ക്ക് മുകളിലാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയും. 12,350 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ടത്.

പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ചേര്‍ത്ത് ഒരു പവന്റെ ആഭരണത്തിന് വന്‍ വില നല്‍കേണ്ട സ്ഥിതിയാണ്. സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്. ഓരോ ദിവസം കഴിയുന്തോറും സ്വര്‍ണവിലയില്‍ മാറ്റമുണ്ടോ എന്ന് ഉറ്റ് നോക്കുകയാണ് സാധാരണക്കാര്‍.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.

ഡിസംബര്‍ മാസത്തെ സ്വര്‍ണ വില (പവനില്‍)

ഡിസംബര്‍ 01: 95,680

ഡിസംബര്‍ 02: 95,480 (രാവിലെ)

ഡിസംബര്‍ 02: 95,240 (വൈകുന്നേരം)

ഡിസംബര്‍ 03: 95,760

ഡിസംബര്‍ 04:  95,600 (രാവിലെ)

ഡിസംബര്‍ 04:  95,080 (വൈകുന്നേരം)

ഡിസംബര്‍ 05:  95,280 (രാവിലെ)

ഡിസംബര്‍ 05:  95,840 (വൈകുന്നേരം)

ഡിസംബര്‍ 06:  95,440

ഡിസംബര്‍ 07:  95,440

ഡിസംബര്‍ 08:  95,640

ഡിസംബര്‍ 09:  95,400 (രാവിലെ)

ഡിസംബര്‍ 09:  94,920 (വൈകുന്നേരം)

ഡിസംബര്‍ 10: 95,560
അറ്‌ലൃശേലൊലിേ

ഡിസംബര്‍ 11: 95,480 (രാവിലെ)

ഡിസംബര്‍ 11: 95,880 (വൈകുന്നേരം)

ഡിസംബര്‍ 12: 97,680 (രാവിലെ)

ഡിസംബര്‍ 12: 98,400 (വൈകുന്നേരം)

ഡിസംബര്‍ 13: 98,200

ഡിസംബര്‍ 14: 98,200

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

നിലവില്‍ പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വിലയിടുന്നത്. ആവശ്യകത അനുസരിച്ച് സ്വര്‍ണത്തിന് വിലകൂട്ടാനും വിലകുറയ്ക്കാനും അസോസിയേഷനുകള്‍ക്ക് കഴിയും. ആവശ്യമായ സാഹചര്യങ്ങളില്‍ ദിവസത്തില്‍ രണ്ടുതവണ വരെ അസോസിയേഷനുകള്‍ വില പുതുക്കാറുണ്ട്.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ