താമരശ്ശേരി ചുരത്തില്‍ നടക്കുന്ന മരംമുറി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇന്ന് (05.12.2025 വെള്ളിയാഴ്ച) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. പൊതുഗതാഗതം ഒഴികെ കോഴിക്കോട് ഭാഗത്തേക്ക് പോകുന്നമറ്റെല്ലാ വാഹനങ്ങളും കുറ്റിയാടി ചുരം വഴി പോകേണ്ടതാണ്. ബത്തേരി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ പനമരം-നാലാം മൈല്‍- കൊറോം വഴിയും, മീനങ്ങാടി ഭാഗത്ത് നിന്ന് വരുന്നവര്‍പച്ചിലക്കാട്-പനമരം-നാലാം മൈല്‍ വഴിയും, കല്‍പ്പറ്റ ഭാഗത്തുനിന്നുള്ളവര്‍ പനമരം-നാലാം മൈല്‍ വഴിയും, വൈത്തിരി ഭാഗത്ത് നിന്ന് വരുന്നവര്‍ പടിഞ്ഞാറത്തറ-വെള്ളമുണ്ട വഴിയും പോകേണ്ടതാണ്. കൂടാതെ വടുവന്‍ചാല്‍ ഭാഗത്തു നിന്നും പോകുന്നവര്‍ നാടുകാണി ചുരം വഴിയും യാത്ര തുടരുവാന്‍ ശ്രദ്ധിക്കുക. പോലീസ് നടപ്പാക്കുന്ന ഈ ഗതാഗത നിയന്ത്രണ നടപടികളോട് എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
മരം നീക്കല്‍ പ്രവൃത്തി ആരംഭിച്ചു;താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം
അഭിപ്രായങ്ങൾ (Comments)