താമരശ്ശേരി ചുരം നവീകരണ പ്രവര്‍ത്തികളുടെ ഭാഗമായി എട്ടാം വളവില്‍ മുറിച്ചിട്ട മരങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് മാറ്റുന്നതിനാല്‍ നാളെ (ഡിസംബര്‍ 5) മുതല്‍ ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. രാവിലെ ഏട്ട് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ചുരത്തിലൂടെ വരുന്ന മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍, ഭാരവാഹനങ്ങള്‍ നാടുകാണി ചുരം, കുറ്റിയാടി ചുരം വഴി പോകണമെന്ന് അധികൃതര്‍ അറിയിച്ചു.
താമരശ്ശേരി ചുരത്തില്‍ ഡിസംബര്‍ 5 മുതല്‍ ഗതാഗത നിയന്ത്രണം
അഭിപ്രായങ്ങൾ (Comments)