കേരളം

ശ്രീജിത്ത് പാണ്ടികടവ്. സംസ്ഥാന ബോഡി ബില്‍ഡിംഗ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗം

ശ്രീജിത്ത് പാണ്ടികടവ്. സംസ്ഥാന ബോഡി ബില്‍ഡിംഗ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗം

തൃശൂര്‍: തൃശൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍വെച്ചു നടന്ന സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകാരമുള്ള ബോഡി ബില്‍ഡിംഗ് അസോസിയേഷന്‍ കേരള (ബിബിഎകെ) തിരഞ്ഞെടുപ്പില്‍ എക്‌സിക്യൂട്ടീവ്  അംഗമായി ശ്രീജിത്ത് പാണ്ടിക്കടവിനെ തിരഞ്ഞെടുത്തു.1995 മുതല്‍ മാനന്തവാടി ഗോള്‍ഡന്‍ ജിമ്മില്‍, മിസ്റ്റര്‍ ഇന്ത്യ, ജി വി രാജ അവാര്‍ഡ് ജേതാവായ കൃഷ്ണ കുമാറിന്റെയും, പ്രൊഫ്.സെല്‍വന്റെയും കീഴിലായിരുന്നു പരിശീലനം. കായിക വിഭാഗത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് കരസ്ഥമാക്കി ഒട്ടേറെ വിദ്യാലയങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ വയനാട് ജില്ലാ ബോഡി ബില്‍ഡിംഗ് അസോസിയേഷന്റെയും, ജില്ലാ പവര്‍ലിഫ്റ്റിംഗ് അസോസിയേഷന്റെയും, വെയ്റ്റ് ലിഫ്റ്റിംഗ് അസോസിയേഷന്റെയും വൈസ് പ്രസിഡന്റും, വയനാട് ജില്ലാ ജൂഡോ അസോസിയേഷന്റെ ജോയിന്റ് സെക്രെട്ടറിയായും പ്രവര്‍ത്തിക്കുന്നു. മാനന്തവാടി ഡയാന ജിമ്മിലെ ചീഫ് കോച്ച് ആണ് ശ്രീജിത്ത് പാണ്ടികടവ്.


middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ