താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ചരക്ക് ലോറി കൊക്കയിലേക്ക് മറിഞ്ഞു. ലോറിയിലുണ്ടായിരുന്ന ഡ്രൈവറും , സഹായിയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കര്‍ണാടകയില്‍ നിന്നും പഞ്ചസാര കയറ്റി വന്ന ലോറിയാണ് ഇന്ന് രാവിലെ ചുരം ഇറങ്ങുമ്പോള്‍ ഒന്നാം വളവില്‍ ബ്രേക്ക് നഷ്ടപ്പെട്ട് കൊക്കയിലേക്ക് പതിച്ചത്. നാട്ടുകാരും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
താമരശ്ശേരി ചുരത്തില്‍ ചരക്ക് ലോറി കൊക്കയിലേക്ക് മറിഞ്ഞു.
അഭിപ്രായങ്ങൾ (Comments)