കേരളം

'ആകാശ മിഠായി' പ്രോഗ്രാമില്‍ സാംസ്‌കാരിക പരിപാടി അവതരിപ്പിച്ച് പിണങ്ങോട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ്

'ആകാശ മിഠായി' പ്രോഗ്രാമില്‍ സാംസ്‌കാരിക പരിപാടി അവതരിപ്പിച്ച് പിണങ്ങോട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ്

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം  സ്ഥാനതലത്തില്‍ നടത്തിയ ജീവിതോത്സവം 2025 കാര്‍ണിവല്‍ പരിപാടിയായ ആകാശ മിഠായി  പരിപാടിയില്‍ വയനാട് ജില്ലയെ പ്രതിനിധീകരിച്ച് പിണങ്ങോട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍  സാംസ്‌കാരിക പരിപാടി അവതരിപ്പിച്ചു.തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിലാണ് പരിപാടി നടത്തിയത്. ഗോത്ര താളം എന്ന പേരില്‍ അവതരിപ്പിച്ച സാംസ്‌കാരിക പരിപാടി  ഏറെ ശ്രദ്ധേയമായി.പിണങ്ങോട് സ്‌കൂളിലെ എന്‍എസ്എസ് വളണ്ടിയര്‍മാരായ ആവണി കെ എസ് , വൈഗ എസ് ദിനേശ് ,ശ്രീലക്ഷ്മി എസ് ,എയ്ഞ്ചല്‍ ടി ഡെന്നി,കാഞ്ചന പി , ശിവമിത്ര ആര്‍ , അക്ഷയ രാമചന്ദ്രന്‍ എന്നിവരാണ് പരിപാടിയില്‍ പങ്കെടുത്തത്.  ഉണര്‍വ് രമേഷാണ് വിദ്യാര്‍ത്ഥികള ഇതിനായി പരിശീലിപ്പിച്ചത്. അധ്യാപികയായ ചന്ദന സുരേഷ്, എന്‍എസ്എസ് ജില്ലാ കണ്‍വീനര്‍ ശ്യാല്‍ കെ.എസ് എന്നിവര്‍ ടീമിന് നേതൃത്വം നല്‍കി.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ
24-Oct-2025
f3lfwi