തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ യെലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. മഴയ്‌ക്കൊപ്പം കനത്ത മിന്നലുമുണ്ടാകും. അറബിക്കടലില്‍ ലക്ഷദ്വീപിന് സമീപം ചക്രവാതചുഴി നിലനില്‍ക്കുന്നു. ഞായറാഴ്ചയോടെ ഇത് കേരള കര്‍ണാടക തീരത്തിനു സമീപം ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ 18 വരെ മത്സ്യ ബന്ധനം വിലക്കി.കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി 17 ന് രാത്രി പതിനൊന്നര വരെ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ട്. ഇനിയുള്ള അഞ്ച് ദിവസം മഴ കനക്കും
കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; കനത്ത മിന്നലിനും സാധ്യത; അഞ്ചു ദിവസം ജാഗ്രത
അഭിപ്രായങ്ങൾ (Comments)