കേരളം

മികച്ച ശാസ്ത്രജ്ഞരുടെ സര്‍വകലാശാലാ പദവിയില്‍ കണ്ണൂര്‍ സര്‍വകലാശാലയും

മികച്ച ശാസ്ത്രജ്ഞരുടെ സര്‍വകലാശാലാ പദവിയില്‍ കണ്ണൂര്‍ സര്‍വകലാശാലയും

കണ്ണൂര്‍: ജര്‍മനിയിലെ യൂറോ പ്യന്‍ ശാസ്ത്ര വിലയിരുത്തല്‍ കേന്ദ്രം (AD Scientific Index 2026) തിരഞ്ഞെടുത്ത ലോകത്തെ മികച്ച ശാസ്ത്രജ്ഞരുടെ സര്‍വകലാ ശാലാപദവിയില്‍ കണ്ണൂര്‍ സര്‍വക ലാശാലയും ഇടംനേടി. ഗവേഷണ മികവ്, പ്രബന്ധങ്ങളുടെ നിലവാരം, എണ്ണം, അവ ഉപയോഗിച്ചവരുടെ എണ്ണം എന്നിവയുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാ ക്കിയത്. കണ്ണൂര്‍ സര്‍വകലാശാല യില്‍നിന്ന് പതിനാല് അധ്യാപകരാണ് ലോകത്തെ മികച്ച ശാസ്ത്രജ്ഞ രുടെ പട്ടികയില്‍ ഇടംപിടിച്ചത്.
ഫിസിക്‌സ് വകുപ്പില്‍നിന്ന് വിരമിച്ച ഡോ.കെ.പി.സന്തോഷ്, ജന്തുശാസ്ത്ര പഠന വകുപ്പില്‍ നിന്ന് വിരമിച്ച പ്രൊഫ.പി.കെ.പ്രസാദന്‍, പ്രൊഫ.എ.സാബു, പ്രൊഫ.സദാശിവന്‍ ചെറ്റലക്കോട്ട്, പ്രൊഫ. അനൂപ്കു മാര്‍ കേശവന്‍,  (എല്ലാവരും ബയോ ടെക്‌നോളജി ആന്റ് മൈക്രോ ബയോളജി), ഡോ. പ്രദീപന്‍ പെരിയാട്ട് (എന്‍ വിറോണ്‍മെന്റല്‍ സയന്‍സ്), പ്രൊഫ.എസ് സുധീഷ്, ഡോ. ബൈജു വിജയന്‍, ഡോ. ഷിമ പി. ദാമോദരന്‍, ഡോ.എ.ആര്‍ ബിജു (എല്ലാവരും കെമിക്കല്‍ സയന്‍സ്), ഡോ.സൂരജ് എം. ബഷീര്‍ (മോളിക്യുലാര്‍ ബയോളജി ആന്‍ഡ് ജെനറ്റിക്‌സ്) ഡോ. എന്‍. കെ. ദീപക്, ഡോ. കെ. എം. നിസാമുദ്ദീന്‍, ഡോ. നൃപശ്രീ നാരായണന്‍ (മൂന്ന് പേരും ഫിസിക്‌സ്) എന്നിവരെയാണ് മികച്ച ശാസ്ത്രജ്ഞരായി തിരഞ്ഞെടുത്തത്.

ഗവേഷകരായ അധ്യാപകരുടെ പ്രബന്ധങ്ങളുടെ എണ്ണം, ഗുണനിലവാരം, സൈറ്റേഷന്‍ (എത്ര പേര്‍ പഠനങ്ങള്‍ക്കുപയോഗിച്ചു) എന്നിവയ്ക്ക് 'എച്ച് ഇന്‍ഡക്‌സ് ' എന്ന രീതിയില്‍ മാര്‍ക്ക് നല്‍കിയാണ് മികച്ച ശാസ്ത്രജ്ഞരെ തിരഞ്ഞെ ടുത്തത്.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ
07-Oct-2025
817otd
University of Seychelles 05-Oct-2025
mrrrrrrr