തൃശ്ശൂര്‍: പുതുചരിതമെഴുതി 'കനിവ്' സഞ്ചരിക്കുന്ന ആതുരാലയത്തിലൂടെ.വയോജനങ്ങളെയും ശാരീരിക അവശത നേരിടുന്നവരെയും ചേര്‍ത്തുനിര്‍ത്തിയമാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് സംസ്ഥാനതലത്തില്‍ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ളവായോസേവ പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും
പ്രൗഡഗംഭീരമായ ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ,സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദുവില്‍ നിന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി കല്യാണി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സല്‍മ മോയിന്‍, മെമ്പര്‍മാരായ പി.ചന്ദ്രന്‍, രമ്യ താരേഷ്, ബി.എം വിമല എന്നിവര്‍ ചേര്‍ന്നു തൃശ്ശൂര്‍ റിജിയണല്‍ തിയേറ്റര്‍ ഹാളില്‍ വച്ച്ഏറ്റുവാങ്ങി.സംസ്ഥാന റവന്യു മന്ത്രി കെ.രാജന്‍ അധ്യക്ഷം വഹിച്ചു.
വയോസേവ പുരസ്‌കാരം ഏറ്റുവാങ്ങി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്.
അഭിപ്രായങ്ങൾ (Comments)