തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങിലായി സ്വര്‍ണവില രണ്ട് തവണകളിലായി ഉയര്‍ന്നിരുന്നു. ഇന്ന് പവന് 240 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 84,600 രൂപയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോള്‍മാര്‍ക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവന്‍ ആഭരണത്തിന് 93,000 രൂപയ്ക്ക് മുകളില്‍ നല്‍കണം. നിലവില്‍, ഒരു ഗ്രാം സ്വര്‍ണത്തിന് 12,000 രൂപ നല്‍കേണ്ടിവരും.
ഇന്നലെ രാവിലെ പവന് 920 രൂപയാണ് വര്‍ദ്ധിച്ചത്. അന്താരാഷ്ട്ര സ്വര്‍ണവില 3786 ഡോളറായി ഉയര്‍ന്നതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ സ്വര്‍ണത്തിന് 125 രൂപ ഗ്രാമിനും1000 രൂപ പവനും വില വര്‍ദ്ധിച്ചു. അന്താരാഷ്ട്ര വിപണി നിരക്കുകള്‍, ഇറക്കുമതി തീരുവകള്‍, നികുതികള്‍, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വര്‍ണ്ണ വിലയെ സ്വാധീനിക്കുന്നത്. ദീപവലിയോടെ സ്വര്‍ണ്ണം പന്ത്രണ്ടായിരം രൂപയിലേക്ക് ഗ്രാമിന് എത്തുമെന്നാണ് നിലവിലുള്ള സൂചനകള്‍. വിവാഹ വിപണിയെ സ്വര്‍ണവില ഉയരുന്നത് പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
വില വിവരങ്ങള്‍
ഇന്ന് ഒരു ഗ്രം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 10575 രൂപയാണ്. ഒരു ഗ്രം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 8700 രൂപയാണ്. ഒരു ഗ്രം 14 കാരറ്റ് സ്വര്‍ണത്തിന്റെ വില 6765 രൂപയാണ്. ഒരു ?ഗ്രം 9 കാരറ്റ് സ്വര്‍ണത്തിന്റെ വില 4360 രൂപയാണ്. വെള്ളിയുടെ വിലയും ഇന്ന് റെക്കോര്‍ഡിലാണ്. ഇന്ന് ഒറ്റയാടിക്ക് 4 രൂപയാണ് ഗ്രാമിന് വര്‍ദ്ധിച്ചത്. ഇന്നത്തെ വിപണിവില 144 രൂപയാണ്. ചരിത്രത്തില്‍ ആദ്യമായാണ് വെള്ളിവില 144 ലേക്കെത്തുന്നത്.
ഇന്ന് 85,000 തൊട്ടില്ല, ചെറിയ പിന്‍വാങ്ങല്‍ നടത്തി സ്വര്‍ണവില
അഭിപ്രായങ്ങൾ (Comments)