കേരളം

എം.സി.എ. ആഗോള അത്മായ സംഗമം നടത്തി

  എം.സി.എ. ആഗോള അത്മായ സംഗമം നടത്തി

പത്തനംതിട്ട/അടൂര്‍: മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ 95-ാമത് പുനരൈക്യ വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി അടൂര്‍ ഓള്‍ സെയ്ന്റ് പബ്ലിക് സ്‌കൂളിലെ 29-ാമത് ആഗോള അത്മായ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സഭാതല പ്രസിഡണ്ട് ബൈജു എസ്.ആര്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. സഭയുടെ തലവന്‍ കര്‍ദ്ദിനാള്‍ മോറോന്‍ മോര്‍ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലീമിസ് ബാവ മുഖ്യ പ്രഭാഷണം നടത്തി. ചെയര്‍മാന്‍ ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി.

 മലങ്കര സഭയുടെ രണ്ട് പുതിയ മെത്രാന്‍ മാരുടെ പ്രഖ്യാപന വേദിയും എംസിഎ യുടെ  സംഗമ വേദിയായി. സഭയുടെ യൂറോപ്പിലെ അപ്പസ്‌തോലിക് വിസിറ്ററായി മോണ്‍ കുര്യാക്കോസ് തടത്തിലിനെയും,  തിരുവനന്തപൂരത്തിന്റെ മേജര്‍ അതിഭദ്രാസന സഹായ മെത്രാനായി മോണ്‍ ഡോ.ജോണ്‍ കുറ്റിയിലേനയും തെരഞ്ഞെടുത്ത നിയമന പ്രഖ്യാപനവും നടത്തിയത് സമ്മേളന വേദിയിലെ ചരിത്ര നിമിഷമായി. ഇത് ഒരേ സമയത്ത് റോമിലും, തിരുവന്തപുരം സെന്റ് മേരീസ് കത്തീഡ്രലിലും നടത്തി.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ
22-Sep-2025
zep9sb
21-Sep-2025
qho5wl