കേരളം

കേരള റീട്ടെയില്‍ ഫൂട്ട് വെയര്‍ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി നിലവില്‍ വന്നു

കേരള റീട്ടെയില്‍ ഫൂട്ട് വെയര്‍ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി നിലവില്‍ വന്നു
ആലപ്പുഴ:കേരളത്തിലെ പാദരക്ഷാ വ്യാപാരികളുടെ കൂട്ടായ്മയായ കേരള റീറ്റെയില്‍ ഫൂട്ട് വെയര്‍ അസോസിയേഷന്‍ 2025-27 പുതിയ കമ്മിറ്റി ആലപ്പുഴയില്‍ വെച്ച് നടന്ന പ്രതിനിധി സമ്മേളനത്തില്‍ നിലവില്‍ വന്നു. എം.എന്‍ മുജീബ് റഹ്മാന്‍ മലപ്പുറം സമ്മേളനം ഉദ്ഘാടനം ചെയ്തു പദരക്ഷാ മേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചാവിഷയമായി സെപ്റ്റംബര്‍ 22 മുതല്‍ പ്രാവര്‍ത്തികത്തില്‍ വരുന്ന ജിഎസ്ടി യുടെ 12% നിന്നും അഞ്ച് ശതമാനത്തിലേക്ക് മാറുന്നതിന്റെ ഗുണഫലം ഉപഭോക്താക്കള്‍ക്ക് ലഭിക്കണമെന്നും അതിനെ ഗവണ്‍മെന്റും ജിഎസ്ടി വകുപ്പും ജാഗ്രത പാലിക്കണമെന്നും പോലീസ് സൊസൈറ്റികളിലും സഹകര സംഘങ്ങള്‍ വഴിയും നടത്തുന്ന വ്യാപാരം നിയന്ത്രിക്കണമെന്നും വര്‍ദ്ധിപ്പിച്ച തൊഴില്‍ നികുതി കുറക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.പ്രസിഡണ്ടായി നൗഷല്‍ തലശ്ശേരി. ജനറല്‍ സെക്രട്ടറിയായി അന്‍വര്‍ കെ.സി വയനാട്, ട്രഷററായി ടിപ്‌ടോപ് ജലീല്‍ ആലപ്പുഴ. കോര്‍ഡിനേറ്റര്‍ മുജീബ് റഹ്മാന്‍ മലപ്പുറം, സീനര്‍ വൈസ് പ്രസിഡണ്ടായി ബിജു ഐശ്വര്യ കോട്ടയം,മുഹമ്മദലി താമരശ്ശേരി കോഴിക്കോട്,സവാദ് പയ്യന്നൂര്‍ കണ്ണൂര്‍,റാഫി കുട്ടിക്കട കൊല്ലം, സെക്രട്ടറിമാരായി ഹരികൃഷ്ണന്‍ കോഴിക്കോട്,ഷംസുദ്ദീന്‍ തൃശ്ശൂര്‍,ഹാഷിം തിരുവനന്തപുരം, സെക്രട്ടറിയേറ്റ് അംഗങ്ങളായി നാസര്‍ പാണ്ടിക്കാട്,ജോമി ഇടുക്കി എന്നിവരെ ഉള്‍പ്പെടെ 35 ഓളം പ്രവര്‍ത്തകസമിതിയെയും തിരഞ്ഞെടുത്തു. യോഗത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് എം.എന്‍ മുജീബ് റഹ്മാന്‍ ജനറല്‍ സെക്രട്ടറി നൗഷല്‍ തലശ്ശേരി സംസ്ഥാന ട്രഷറര്‍ ബിജു ഐശ്വര്യ,മുഹമ്മദലി താമരശ്ശേരി,ജലീല്‍ ആലപ്പുഴ,അന്‍വര്‍ വയനാട്,റാഫി കൊല്ലം,ഹരികൃഷ്ണന്‍ കോഴിക്കോട്,ഷംസുദ്ദീന്‍ തൃശ്ശൂര്‍,നാസര്‍ പാണ്ടിക്കാട്,ബിനോയ് പത്തനംതിട്ട ഹാഷിം തിരുവനന്ത പുരം തുടങ്ങിയവര്‍ സംസാരിച്ചു...
middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ