കേരളം

ജേര്‍ണലിസ്റ്റ് ക്രിക്കറ്റ് ലീഗില്‍ എറണാകുളം പ്രസ് ക്ലബ്ബിന് കിരീടം.

ജേര്‍ണലിസ്റ്റ് ക്രിക്കറ്റ് ലീഗില്‍ എറണാകുളം പ്രസ് ക്ലബ്ബിന് കിരീടം.

കൊച്ചി: വയനാട് കൃഷ്ണഗിരി സ്‌റ്റേഡിയത്തില്‍ നടന്ന ജേര്‍ണലിസ്റ്റ് ക്രിക്കറ്റ് ലീഗില്‍ എറണാകുളം പ്രസ് ക്ലബ്ബിന് കിരീടം. ഒരു ലക്ഷം രൂപയും ട്രോഫിയും വയനാട് എസ്.പി തപോഷ് ബസുമതാരിയില്‍ നിന്ന് ടീമംഗങ്ങള്‍ ഏറ്റുവാങ്ങി. അദാനി പോര്‍ട്ട് സിഇഒ രാഹുല്‍ ഭട്‌കോട്ടി സമാപന ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ഒമ്പത് വിക്കറ്റിനാണ് നിലവിലെ ചാമ്പ്യന്മാരായ തിരുവനന്തപുരത്തെ, എറണാകുളം തകര്‍ത്തത്.തിരുവനന്തപുരം ഉയര്‍ത്തിയ 86 റണ്‍ വിജയലക്ഷ്യം 4 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ടീം എറണാകുളം മറികടന്നത്.എറണാകുളത്തിനായി അഭിലാഷ് 51 റണ്‍സുമായും, രഞ്ജു മത്തായി 32 റണ്‍സുമായും പുറത്താകാതെ നിന്നു.ടൂര്‍ണ്ണമെന്റില്‍ ഉടനീളം മിന്നും ഫോമില്‍ കളിച്ച എറണാകുളത്തിന്റെ അഭിലാഷ് ആണ് ടൂര്‍ണ്ണമെന്റിന്റെ താരം.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ
15-Sep-2025
s05vp6