കേരളം

ആര്‍ദ്ര കേരളം പുരസ്‌കാര നിറവില്‍ കല്‍പ്പറ്റ നഗരസഭ

ആര്‍ദ്ര കേരളം  പുരസ്‌കാര നിറവില്‍ കല്‍പ്പറ്റ നഗരസഭ

തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള 2023-24 വര്‍ഷത്തെ ആര്‍ദ്ര കേരളം പുരസ്‌കാരം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചപ്പോള്‍ സംസ്ഥാന തലത്തില്‍ മൂന്നാം സ്ഥാനം നേടി കല്‍പ്പറ്റ നഗരസഭ വയനാട് ജില്ലക്ക് അഭിമാനമായി.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്ന സമഗ്ര ആരോഗ്യ പദ്ധതികള്‍ പരിഗണിച്ചാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരോഗ്യ മേഖലയില്‍ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികള്‍, കായകല്‍പ്പ സ്‌കോര്‍, ഹെല്‍ത്ത് ഗ്രാന്റ് വിനിയോഗം, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവ കൂടാതെ പ്രതിരോധ കുത്തിവെപ്പ്, വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍, പ്രാദേശിക ആരോഗ്യ ആവശ്യങ്ങള്‍ക്ക് അനുസൃതമായ നൂതന ഇടപെടലുകള്‍, സാമൂഹിക ഘടകങ്ങളായ ശുചിത്വം, മാലിന്യ പരിപാലനം, പ്രാണി നിയന്ത്രണം, ജീവിത ശൈലി ക്രമീകരണത്തിനുള്ള ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കല്‍, മോഡേണ്‍ മെഡിസിന്‍, ആയുര്‍വേദ, ഹോമിയോ മേഖലകളിലുള്ള ദേശീയ സംസ്ഥാന ആരോഗ്യ പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പ്,  എന്നിവയും പുരസ്‌കാരത്തിന് വേണ്ടി വിലയിരുത്തുന്ന ഘടകങ്ങളാണ്.

ശുചിത്വ മാലിന്യ സംസ്‌ക്കരണ മേഖലയില്‍ സംസ്ഥാനത്ത് തുടര്‍ച്ചയായി മൂന്ന് തവണ ഒ ഡി എഫ് പ്ലസ് പ്ലസ് അവാര്‍ഡ് നേടി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷില്‍ നിന്നും അവാര്‍ഡ് സ്വീകരിച്ച കല്‍പ്പറ്റ നഗരസഭക്ക് ആരോഗ്യ മേഖലയില്‍ നല്‍കുന്ന ആര്‍ദ്രം അവാര്‍ഡ് കൂടി നേടാനായത് സ്വപ്ന തുല്യമായ  ഇരട്ട നേട്ടമായി. ആരോഗ്യ രംഗത്ത് സംസ്ഥാന തലത്തില്‍ നല്‍കുന്ന ആര്‍ദ്രം അവാര്‍ഡിന് ആദ്യമായി അപേക്ഷ നല്‍കിയ വര്‍ഷം തന്നെ സംസ്ഥാനത്ത് മൂന്നാം സ്ഥാനം നേടാനായി എന്നത് കല്‍പ്പറ്റ നഗരസഭക്ക് ഏറെ അഭിമാനമായി.

കൈനാട്ടിയിലെ ജനറല്‍ ആശുപത്രി,  മുണ്ടേരിയിലെ അര്‍ബണ്‍ െ്രെപമറി ഹെല്‍ത്ത് സെന്റര്‍, മുണ്ടേരിയിലെയും , പുത്തൂര്‍ വയലിലെയും , കല്‍പ്പറ്റ ടൗണിലെയും മൂന്ന് ഹെല്‍ത്ത് വെല്‍നസ് സെന്ററുകള്‍, ഹോമിയോ ആശുപത്രി, വയോജന ചികിത്സാരംഗത്ത് വയോമിത്രം, ജീവിതശൈലി രോഗ ചികിത്സാ രംഗത്ത് വഴികാട്ടി ഹെല്‍ത്ത് സെന്റര്‍, തുടങ്ങി ആധുനിക ആരോഗ്യ ചികില്‍സാ രംഗത്ത് കല്‍പ്പറ്റയില്‍ ഉള്ള ആരോഗ്യ കേന്ദ്രങ്ങള്‍ സംസ്ഥാനത്ത്  തന്നെ ഏറ്റവും മികച്ചതാണ് എന്ന കാര്യങ്ങള്‍  കൂടി പരിഗണിച്ചാണ് കല്‍പ്പറ്റയെ  ആര്‍ദ്രം അവാര്‍ഡിന് പരിഗണിച്ചത്.

 കല്‍പ്പറ്റ നഗരസഭയിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും കൂടി കുറഞ്ഞത് ഒരു ദിവസം രണ്ടായിരത്തില്‍ അധികം രോഗികള്‍ ചികിത്സ തേടുന്നുണ്ട് എന്നത് ആരോഗ്യ മേഖലയില്‍ കല്‍പ്പറ്റയുടെ കരുത്താണ് കാണിക്കുന്നത്.  കല്‍പ്പറ്റയുടെ തൊട്ടടുത്ത പഞ്ചായത്തുകളായ മുട്ടില്‍, കണിയാമ്പറ്റ , വെങ്ങപ്പള്ളി, വൈത്തിരി, മേപ്പാടി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുപോലും ആളുകള്‍ ചികിത്സക്കായി പ്രധാനമായും ആശ്രയിക്കുന്നത് കല്‍പ്പറ്റ ജനറല്‍ ആശുപത്രി അടക്കമുള്ള കല്‍പ്പറ്റയിലെ ആരോഗ്യ കേന്ദ്രങ്ങളെയാണ്.

സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനം നേടിയതോടുകൂടി   ആരോഗ്യമേഖലയിലെ പുതിയ സാധ്യതകള്‍ ഉള്‍പ്പെടുത്തി ആരോഗ്യ രംഗത്ത് വലിയ കുതിച്ചുചാട്ടത്തിനാണ്  കല്‍പ്പറ്റ നഗരസഭ ശ്രമിക്കുന്നത്.

  മഹത്തായ നേട്ടത്തിന് കല്‍പ്പറ്റ നഗരസഭയെ അര്‍ഹമാക്കുന്നതിനായി  പരിശ്രമിച്ച ജനപ്രതിനിധികളോടും, ആരോഗ്യപ്രവര്‍ത്തകരടക്കമുള്ള ഉദ്യോഗസ്ഥരോടും , അതിലുപരി കല്‍പ്പറ്റയിലെ പൊതുജനങ്ങളോടും നഗരസഭ ഭരണസമിതി നന്ദി അറിയിച്ചു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ
15-Sep-2025
e8pvah