അടിവാരം: താമരശ്ശേരി ചുരത്തില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വാഹനാപകടങ്ങളിലും വ്യു പോയിന്റിലെ പ്രകൃതി ദുരന്തങ്ങളിലും നിസ്വാര്‍ത്ഥ സന്നദ്ധ സേവനം കാഴ്ചവെച്ചചുരം ഗ്രീന്‍ ബ്രിഗേഡ് വളണ്ടിയര്‍മാരെ പുതുപ്പാടി സിപിഐഎം ലോക്കല്‍ കമ്മിറ്റി മൊമെന്റോ നല്‍കി ആദരിച്ചു.അടിവാരം നുസ്രത്ത് അംഗണത്തില്‍ വച്ച് നടന്ന പരിപാടിയില്‍ സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം പി ഭാസ്‌കരക്കുറുപ്പില്‍ നിന്നും ചുരം ഗ്രീന്‍ ബ്രിഗേഡ് പ്രസിഡണ്ട് എരഞ്ഞോണ മുഹമ്മദ് ഹാജിയും,സെക്രട്ടറി ഷൗക്കത്ത് എലിക്കാടും പ്രവര്‍ത്തകരും ചേര്‍ന്ന് മൊമെന്റോ ഏറ്റുവാങ്ങി.ചടങ്ങില്‍ സിപിഐഎം പുതുപ്പാടി ഏരിയ കമ്മിറ്റി അംഗങ്ങളായ ടി.എ മൊയ്തീന്‍, എംഇ ജലീല്‍,ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ പി വി മുരളി, മുഹമ്മദലി സി കെ,ശിഹാബ് മറ്റത്തില്‍, ലാലി ജോസ് ജൗഹര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ലോക്കല്‍ സെക്രട്ടറി ബെന്നി മാഷ് അധ്യക്ഷതവഹിച്ച പരിപാടി ഫൈസല്‍ തേക്കില്‍ നന്ദി പറഞ്ഞു
ചുരം ഗ്രീന്‍ ബ്രീഗേഡിനെ സിപിഐഎം ആദരിച്ചു
അഭിപ്രായങ്ങൾ (Comments)