കേരളം

ആശമാര്‍ക്ക് ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എം. പി.

 ആശമാര്‍ക്ക് ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എം. പി.

മുക്കം: വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ ആശമാര്‍ക്ക് ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എം.പി. പാര്‍ലമെന്റ് മണ്ഡലതല ഉദ്ഘാടനം മുക്കത്ത് കെ.പി.സി.സി. വര്‍ക്കിങ്ങ് പ്രസിഡന്റ് എ.പി. അനില്‍ കുമാര്‍ എം.എല്‍.എ. നിര്‍വഹിച്ചു. ഓണാശംസകള്‍ നേര്‍ന്നും അവരുടെ സേവനങ്ങളെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള കത്തും ആശമാര്‍ക്ക് കൈമാറി. ആശമാരുടെ സേവനത്തിന് മാന്യമായ വേതനം നല്‍കുകയെന്നത് നാടിന്റെ കടമയാണെന്നും അതിനു വേണ്ടിയുള്ള പോരാട്ടത്തില്‍ താന്‍ കൂടെയുണ്ടെന്നും ആശംസാ സന്ദേശത്തില്‍ പ്രിയങ്ക ഗാന്ധി എം.പി. ഉറപ്പ് നല്‍കി. സന്നദ്ധ സേവനമായി ആരംഭിച്ച ആശ പ്രവര്‍ത്തനം ഇന്ന് മുഴുവന്‍ സമയ പ്രവര്‍ത്തനമായി മാറിയിരിക്കുന്നു. കോവിഡ് കാലത്തെ കേരളത്തിന്റെ പോരാട്ടത്തിന്റെ നെടുംതൂണ് ആശ പ്രവര്‍ത്തകരായിരുന്നുവെന്നും കുടുംബത്തിലെ ഉത്തരവാദിത്വങ്ങളും ആശ എന്ന ഉത്തരവാദിത്വവും നിര്‍വഹിക്കുന്നത് എളുപ്പമല്ല, എന്നിട്ടും സമര്‍പ്പണബോധത്തോടെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനമര്‍ഹിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി എം.പി. കത്തില്‍ പറഞ്ഞു. കോവിഡ് സമയത്ത് വയനാട്ടിലെ ആശമാരുടെ സേവനത്തിന് ആദരമായി രാഹുല്‍ ഗാന്ധി എം. പിയും ഓണക്കോടി നല്‍കിയിരുന്നു. 

കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത രാജന്‍ പ്രിയങ്ക ഗാന്ധി എം.പി. യുടെ സന്ദേശം വായിച്ചു. യു. ഡി. എഫ്. ചെയര്‍മാന്‍ സി. കെ. കാസിം, കണ്‍വീനര്‍ കെ. ടി. മന്‍സൂര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റു മാരായ  ദിവ്യ ഷിബു, ബിന്ദു ജോണ്‍സന്‍, അലക്‌സ് തോമസ്, നജിമുന്നിസ, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ബോസ് ജേക്കബ്, അംബിക എം, ബാബു പൈക്കാട്ട് , സി.ജെ .ആന്റണി , പി.ജി .മുഹമ്മദ് ,ജോബി എലന്തൂര്‍ , സൂഫിയാന്‍ , എം.ടി .അഷ്‌റഫ് തുടങ്ങിയവര്‍ സംസാരിച്ചു.
ഥീൗ ലെിേ

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ