തിരുവനന്തപുരം: പ്രഥമ ആയുഷ് കായകല്‍പ്പ് അവാര്‍ഡ് വിഭാഗത്തില്‍ സംസ്ഥാനത്ത് മൂന്നാം സ്ഥാനം നേടി വയനാട് ജില്ലപഞ്ചായത്ത് ഹോമിയോ ആശുപത്രി ശ്രദ്ധേയമായി. 95.24 ശതമാനം മാര്‍ക്കോടെയാണ് വയനാട് ജില്ല ഹോമിയോ ആശുപത്രി മൂന്നാം സ്ഥാനം നേടിയത്. ഒന്നര ലക്ഷം രൂപയാണ് അവാര്‍ഡ് തുക. സര്‍ക്കാര്‍ ആശുപത്രികളിലെ ശുചിത്വം,മാലിന്യ സംസ്‌കരണം, അണുബാധ നിയന്ത്രണം എന്നിവക്കുള്ള മികച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ് നല്‍കിയത്.തിരുവനന്തപുരം ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ ആരോഗ്യവനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജില്‍ നിന്നും വയനാട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, ഹോസ്പ്പിറ്റല്‍ സൂപ്രണ്ട് ഡോ.സുമേഷ്.പി, ഡോ.നാദിയ മോള്‍.പി, ഡോ.അശ്വതി കെ.എന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.
പുരസ്‌കാര നിറവില്‍ വയനാട് ജില്ലാപഞ്ചായത്ത് ഹോമിയോ ആശുപത്രി
അഭിപ്രായങ്ങൾ (Comments)