താമരശ്ശേരി: വയനാട് ചുരം വ്യൂ പോയിന്റില്‍ മണ്ണിടിഞ്ഞ പ്രദേശത്ത് ജിയോളജി മണ്ണ് സംരക്ഷണ വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തി. മേഖലയിലെ ദ്രവിച്ച പാറകളാണ് അപകടകരമായ രീതിയില്‍ താഴേക്ക് പൊട്ടിയിറങ്ങിയത്. ഏകദേശം 30 മീറ്ററോളം ഉയരത്തില്‍ നിന്നാണ് പാറയും മണ്ണും മരങ്ങളും ഒലിച്ചിറങ്ങിയത്. റോഡില്‍ അടിങ്ങ പാറകള്‍ കംപ്രസര്‍, ഹിറ്റാച്ചി ബ്രെക്കര്‍ ഉപയോഗിച്ച് കഷ്ണങ്ങളാക്കിയാണ് റോഡില്‍ നിന്നും നീക്കം ചെയ്തത്. പ്രദേശത്ത് ഇനിയും മണ്ണിടിച്ചില്‍ ഉണ്ടാക്കാന്‍ സാധ്യത ഉണ്ടെന്ന് പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മണ്ണിടിച്ചില്‍ ഉണ്ടായാല്‍ തടയാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ വിദഗ്ദ സമിതി പ്രദേശം സന്ദര്‍ശിക്കുമെന്നും അധികൃതര്‍ അറിയിച്ചു. നിലവില്‍ റോഡിലേക്ക് ഒലിച്ചിറങ്ങിയ മണ്ണ് ഫയര്‍ ഫോഴ്‌സ് വെള്ളം ഉപയോഗിച്ച് നീക്കം ചെയ്ത്ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. ജില്ലാ ഭരണകൂടം, അഗ്‌നിരക്ഷാ സേന, പോലീസ്, ചുരം സംരക്ഷണ സമിതി, ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ എന്നിവരുടെ കൂട്ടായ ശ്രമഫലങ്ങള്‍ക്കൊടുവിലാണ് ഗതാഗതം ഭാഗികമായി പുന:സ്ഥാപിക്കാന്‍ സാധിച്ചത്.
മണ്ണിടിച്ചില്‍ പ്രദേശത്ത് ജിയോളജി മണ്ണ് സംരക്ഷണ വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തി
അഭിപ്രായങ്ങൾ (Comments)