കോഴിക്കോട്: പള്‍സ് എമര്‍ജന്‍സി ടീം കേരള ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ വെച്ച് എമര്‍ജന്‍സി, സ്‌പൈന്‍ സര്‍ജറി,പ്ലാസ്റ്റിക് സര്‍ജറി, ഓര്‍ത്തോ, ന്യൂറോ വിഷയങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസും, ബി എല്‍ എസ് ട്രെയിനിങ്ങും സംഘടിപ്പിച്ചു. എമര്‍ജന്‍സി വിഭാഗം മേധാവി ഡോ.റിനൂപ് രാമചന്ദ്രന്‍ എമര്‍ജന്‍സി,ട്രോമാ കെയര്‍, തുടങ്ങിയ വിഷയങ്ങളിലും, ഡോ. അജിത് പ്ലാസ്റ്റിക് സര്‍ജറിയിലും ഡോ. സന്ദേശ് പാച്ചാ സ്‌പൈന്‍ സര്‍ജറിയിലും, ഡോ പ്രണവ്, ഡോ. മൃദുല്‍ എന്നിവര്‍ ഓര്‍ത്തോ ട്രോമയിലും ക്ലാസുകള്‍ നയിച്ചു.വയനാട്ടിലെ ഏതൊരു എമര്‍ജന്‍സി ഘട്ടത്തിലും കൈത്താങ്ങാവുന്ന പള്‍സ് എമര്‍ജന്‍സി ടീം കേരള ജനറല്‍ സെക്രട്ടറി സലീമിനെ പരിപാടിയില്‍ വെച്ച് ആദരിച്ചു.
പള്‍സ് എമര്‍ജന്‍സിയുടെ ജനറല്‍ സെക്രട്ടറി സലിം കല്‍പ്പറ്റ, ട്രഷറര്‍ ജാഫര്‍ വെണ്ണിയോട്, പള്‍സ് വുമണ്‍സ് കോര്‍ഡിനേറ്റര്‍ ഷബ്‌ന, ബേബി മെമ്മോറിയല്‍ സീനിയര്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് ജിബിന്‍, അന്‍സില്‍ എന്നിവര്‍ നേതൃത്വം നല്‍കി.പരിപാടിയില്‍ പള്‍സിലെ നിരവധി അംഗങ്ങള്‍ പങ്കെടുത്തു.
അത്യാഹിത ബോധവത്കരണ ക്ലാസും, ട്രെയിനിങ്ങും സംഘടിപ്പിച്ചു.
അഭിപ്രായങ്ങൾ (Comments)