കേരളം

പുറക്കാട്ടിരി കുറ്റിയാടി കുട്ടാ മൈസൂര്‍ ദേശീയപാത; രണ്ടാംഘട്ട സമരത്തിന് ഒരുങ്ങി ദേശീയപാത വികസന സമിതി

പുറക്കാട്ടിരി കുറ്റിയാടി കുട്ടാ മൈസൂര്‍ ദേശീയപാത;   രണ്ടാംഘട്ട സമരത്തിന് ഒരുങ്ങി ദേശീയപാത വികസന സമിതി

കോഴിക്കോട്: നിര്‍ദിഷ്ട പുറക്കാട്ടിരി കുട്ട മൈസൂര്‍ ദേശീയപാതയോടും 1994ല്‍ 70% പണിപൂര്‍ത്തീകരിച്ച് 30 വര്‍ഷം മുമ്പ് വനം വകുപ്പ്  വനത്തിലൂടെ റോഡ് വെട്ടുന്നതിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് നിലച്ചുപോയ പൂഴിത്തോട് പടിഞ്ഞാറത്തറ ബദല്‍ ചുരമില്ല റോഡിനോടും അധികൃതര്‍ കാണിക്കുന്ന നിസംഗതക്കും അവഗണനക്കും എതിരെ രണ്ടാംഘട്ട അനിശ്ചിതകാല സമരത്തിന് ഒരുങ്ങി ദേശീയപാത വികസന സമിതി. ഈ റോഡുകള്‍ കടന്നു പോകുന്ന കോഴിക്കോട് വയനാട് ജില്ലകളില്‍ സംഘടിപ്പിക്കുന്ന രണ്ടു മാസം നീണ്ടുനില്‍ക്കുന്ന ജനകീയ സമര പ്രചരണ ക്യാമ്പയിന്റെയും രണ്ടാംഘട്ട സമരത്തിന്റെയും ഔപചാരികമായ ഉദ്ഘാടനം മെയ് 28ന് നാലുമണിക്ക് പുറക്കാട്ടിരിയില്‍ എം.കെ രാഘവന്‍ എം.പി നിര്‍വഹിക്കും. ചടങ്ങില്‍ വികസന സമതി ചെയര്മാന് കെ എ ആന്റണി അധ്യക്ഷത വഹിക്കും. പ്രമുഖ ബി ജെ പി വക്താവ് ടി പി ജയചന്ദ്രന്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തും. തലകളത്തുര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീള മുഖ്യ അതിഥി ആയിരിക്കും കൂടാതെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ജന പ്രീതിനിധികളും നാട്ടുകാരും പങ്കടുക്കുന്നു.

 മലബാറിന്റെയും പ്രത്യേകിച്ച് കോഴിക്കോട്  വയനാട് ജില്ലകളുടെ സമഗ്ര വികസനത്തിന് 2011ല്‍ മുതല്‍ നിലനില്‍ക്കുന്ന രാത്രികാല യാത്രാ നിരോധനത്തിന് ശാശ്വത പരിഹാരം കാണുന്നതിന് പുറക്കാട്ടിരി മൈസൂര്‍ ദേശീയപാത യാഥാര്‍ത്ഥ്യമാക്കേണ്ടതുണ്ട്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ വിഷന്‍ 24 പദ്ധതിയില്‍ ഉള്‍പ്പെടുത്തി 7134 കോടി രൂപ വകയിരുത്തി, ഔദ്യോഗികമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ച പദ്ധതിയാണിത്.  വിശദമായ പദ്ധതി റിപ്പോര്‍ട്ടും, അലൈന്‍മെന്റും തയ്യാറാക്കാന്‍ ചൈതന്യ കണ്‍സള്‍ട്ടന്‍സിയെ കരാര്‍ ഏല്‍പ്പിച്ച ശേഷം പ്രസ്തുത പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഈ പദ്ധതി ഇപ്പോഴും കേന്ദ്ര ഗവണ്‍മെന്റിന്റെ സജീവ പരിഗണനയില്‍ ആണെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി കോട്ടയം എംപി ഫ്രാന്‍സിസ് ജോര്‍ജിന് നല്‍കിയ മറുപടിയില്‍ വ്യക്തമായിട്ടുണ്ട്. നാഷണല്‍ ഹൈവേ അതോറിറ്റിയുടെ കഴിഞ്ഞ ദിവസത്തെ മറുപടിയില്‍ ഡി പി ആര്‍ തയ്യാറാക്കല്‍ പദ്ധതി പൂര്‍ത്തീകരിച്ചിട്ടില്ലെന്നും പൂര്‍ത്തീകരിച്ചാല്‍ അംഗീകാരത്തിന് സമര്‍പ്പിക്കുന്നതാണ് എന്നും അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് ഈ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ ത്വരിതപ്പെടുത്തണം എന്നാണ് ഞങ്ങളുടെ ആവശ്യം
   ഒന്നാംഘട്ട സമരത്തിന്റെ ഭാഗമായി ശ്രദ്ധ ക്ഷണിക്കല്‍ സദസ്സ് , ജനകീയ കുട്ടായ്മ , സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ വിവിധ കേന്ദ്രങ്ങളില്‍ ജനകീയ പ്രതിഷേധ സംഗമങ്ങള്‍ ബന്ധപ്പെട്ട കേന്ദ്രസംസ്ഥാന മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും മറ്റ് എംഎല്‍എമാര്‍ അടക്കമുള്ള ജനപ്രതിനിധികള്‍ക്കു നിവേദനം നല്‍കല്‍, ലീഡേഴ്‌സ് മീറ്റ് ദ പ്രോഗ്രാമില്‍ പങ്കെടുത്ത് ഷാഫി പറമ്പില്‍ എം പി ബഹുമാനപ്പെട്ട മന്ത്രി ഒ ആര്‍ കേളു, ഇ കെ വിജയന്‍ എം എല്‍ എ, പ്രിയങ്കാ ഗാന്ധി എം പി, മുഹമ്മദ് കുട്ടി എം എല്‍ എ, വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ തുടങ്ങിയ നേതാക്കളുമായി നടത്തിയ ചര്‍ച്ചകള്‍, ആയിരക്കണക്കിന് ആള്‍ക്കാര്‍ പങ്കെടുത്ത രണ്ട് മാസം നീണ്ടു നിന്ന ഇമെയില്‍ ക്യാമ്പയിന്‍ , തുടങ്ങിയവ സംഘടിപ്പിക്കുകയുണ്ടായി. ഇതിനോടകം മന്ത്രിമാര്‍ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ഞങ്ങള്‍ നല്‍കിയ നിവേദനത്തെ തുടര്‍ന്ന് ഈ വിഷയം ബന്ധപ്പെട്ട കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയതായി ഞങ്ങളെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.
രണ്ടാംഘട്ട സമരത്തിന്റെ ഭാഗമായി ദേശീയപാതയും പൂഴിത്തോട് ബദല്‍ റോഡും കടന്നുപോകുന്ന പതിനാറോളം വിവിധ പഞ്ചായത്തുകളിലും 7 നിയോജക മണ്ഡലം ആസ്ഥാനങ്ങളിലും രണ്ടുമാസം നീണ്ടുനില്‍ക്കുന്ന ജനകീയ സമര പ്രചാരണ ക്യാമ്പയിന്‍, പ്രതിഷേധ സംഗമങ്ങള്‍, ജനകീയ കുട്ടായ്മ തുടങ്ങിയവ സംഘടിപ്പിക്കുന്നതാണ്.
ഈ യോഗത്തില്‍ എംപിമാരും എംഎല്‍എമാരും അടക്കമുള്ള രാഷ്ട്രീയ നേതാക്കളെയും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളെയും പങ്കെടുപ്പിക്കുന്നതാണ്

വയനാട് അനുദിനം അനുഭവിക്കുന്ന ഗതാഗത പ്രശ്‌നങ്ങള്‍ അതീവ ഗൗരവത്തോടെ കാണുകയും  പരിഹരിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്.
താമരശ്ശേരി ചുരം റോഡ് വാഹന ബാഹുല്യം കാരണം എന്നും ഗതാഗത കുരുക്കിലാണ്.വയനാടിന്റെ ഗതാഗത ആവശ്യങ്ങള്‍ക്കു കേവലം ദേശീയ പാത 766 തീര്‍ത്തും അപര്യാപ്തമാണ്.ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിനുള്ളിലൂടെയുള്ള ദേശീയ പാത 766 ലെയും മാനന്തവാടി മൈസൂര്‍ അന്തര്‍സംസ്ഥാന പാതയിലെ ബാവലി മുതല്‍ ഉദ്ബൂര്‍ വരെയുമുള്ള രാത്രി കാല ഗതാഗത നിരോധനം നീങ്ങുക ഏറെക്കുറെ അസാധ്യമാണ് എന്നത് സുപ്രീം കോടതിയുടെ 7/8/2019 ലെ വിധിയില്‍ നിന്നും ബോധ്യമാവും.
വയനാടിന്റെയും മലബാര്‍ മേഖലയിലെയും  ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും   , രാത്രി കാല ഗതാഗത നിരോധനം ഇല്ലാത്തതും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കാര്യമായി ബാധിക്കാത്തതുമായ ഒരു പദ്ധതി ആണു കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഏതാനും വര്‍ഷം മുമ്പ് പ്രഖ്യാപിച്ച പുറക്കാട്ടിരി മാനന്തവാടി കുട്ട മൈസൂര്‍ ഹരിത ഇടനാഴി എന്ന ബൃഹത് ദേശീയ പാത പദ്ധതി.ഈ പദ്ധതിയ്ക്ക് 7134 കോടി വകയിരുത്തിയതായി ബഹു.കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി ശ്രീ.നിതിന്‍ ഗഡ്കരി മുമ്പ് പ്രഖ്യാപിച്ചിരുന്നു.
എന്നില്‍ ഈ പദ്ധതി ഇന്നു എവിടെയും എത്താതെ മരവിപ്പിച്ച അവസ്ഥയിലാണ്.
ഈ നിര്‍ദ്ദിഷ്ട മൈസൂര്‍പുറക്കാട്ടിരി പാത യാഥാര്‍ത്ഥ്യമായാല്‍ ഉത്തര കേരളത്തില്‍ നിന്ന് ബാംഗളൂര്‍, മൈസൂര്‍,മടിക്കേരി,ഹാസ്സന്‍, ഷിമോഗ,ദാവണ്‍ഗെരെ,ഹുബ്ലി,ബല്‍ഗാം,പൂണെ, കോലാപ്പൂര്‍,ഹൈദരാബാദ്,കര്‍ണൂല്‍, ചെന്നൈ തുടങ്ങിയ നിരവധി സ്ഥലങ്ങളിലേക്കുള്ള സുഗമമായ  സമ്പര്‍ക്കം സാധ്യമാകും.
മാനന്തവാടിയില്‍ നിന്നും കുറ്റിയാടിയില്‍ നിന്നും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള   കണ്ണൂര്‍ വിമാനത്താവള നാലുവരി പാതയു?,മേപ്പാടികള്ളാടിആനക്കാംപൊയില്‍  തുരങ്കപാതയും,തീരദേശ ഹൈവേയും , മലയോര ഹൈവേയു? കൂടി യാഥാര്‍ത്ഥ്യമാവുന്നതോടെ  നിര്‍ദ്ദിഷ്ട ദേശീയ പാത വികസനത്തിന്റെ വാതായനങ്ങളാണ് കേരളത്തിനു തുറന്നു തരിക.
     ഈ പദ്ധതി യോടൊപ്പം വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രഖ്യാപിച്ചു പണി തുടങ്ങി വച്ച പടിഞ്ഞാറേത്തറപൂഴിത്തോട് ചുരരഹിത പാതയും യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കണം.
         ഈ പദ്ധതികള്‍ യാഥാര്‍ത്ഥ്യമായാല്‍ ബേപ്പൂര്‍ തുറമുഖം, അഴീക്കോട് തുറമുഖം, കൊച്ചി വല്ലാര്‍പാടം ടെര്‍മിനലില്‍, വിഴിഞ്ഞം രാജ്യാന്തര തുറമുഖം എന്നിവയിലേക്കുള്ള മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്കു ഗതാഗതവും സുഗമമാവും.
       നിര്‍ദ്ദിഷ്ട പുറക്കാട്ടിരി മൈസൂര്‍ ദേശീയപാതയും പൂഴിത്തോട് പടിഞ്ഞാറത്തറ ബദല്‍ റോഡും യാഥാര്‍ഥ്യമാക്കേണ്ടത് മലബാറിന്റെ സമഗ്ര വികസന മുന്നേറ്റത്തിനും വയനാടിന്റെ ടൂറിസം രംഗത്തുള്ള വളര്‍ച്ചയ്ക്കും നിലനില്‍പ്പിനും അത്യന്താപേഷിതമാണ് .
2011ല്‍ ആരംഭിച്ച രാത്രികാല യാത്ര നിരോധനത്തിന് ശാശ്വത പരിഹാരമാകുന്ന പദ്ധതിയാണ് പുറക്കാട്ടിരി മൈസൂര്‍ ദേശീയപാത. കൂടാതെ താമരശ്ശേരി ചുരത്തിലെ ദിനംപ്രതി അനുഭവപ്പെടുന്ന മണിക്കൂറുകളോളം നീണ്ടു നില്‍ക്കുന്ന ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന പദ്ധതിയാണ് പടിഞ്ഞാറത്തറ പൂഴിത്തോട് ചുരമില്ലാ ബദല്‍ പാത.
ഈ രണ്ടു പദ്ധതികളും യാഥാര്‍ത്ഥ്യം ആക്കുന്നത് വരെ  വിവിധ സമര പരിപാടികളുമായി ഞങ്ങള്‍ മുന്നോട്ട് പോകുമെന്ന്  പത്ര സമ്മേളനത്തില്‍ പങ്കെടുത്ത ദേശീയപാത ബദല്‍ റോഡ് വികസന സമിതി ചെയര്‍മാന്‍ കെ എ ആന്റണി കോ ഓര്‍ഡിനേറ്റര്‍ സോജന്‍ ആലക്കല്‍, ഡോ. പി ശ്രീമാണുണ്ണി, റ്റി പി ചന്ദ്രന്‍, ജമാല്‍ പാറക്കല്‍, ബാബു എം കെ, ഡൊമിനിക് കളത്തൂര്‍ തുടങ്ങിയവര്‍ അറിയിച്ചു.
ടമഷമ്യമി ൃലുഹശലറ ീേ ്യീൗ

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ