കുറ്റിയാടി: 7134 കോടി രൂപ വകയിരുത്തി വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുവാന്‍ ഗാസിയാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൊജക്റ്റ് കണ്‍സള്‍ട്ടന്‍സിയെ ഏല്‍പ്പിച്ച ശേഷം, താല്‍ക്കാലികമായി മരവിപ്പിച്ച പുറക്കാട്ടിരി മൈസൂര്‍ ദേശീയപാതയുടെയും, 70% പണിപൂര്‍ത്തീകരിച്ച് കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന്റെ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് 30 വര്‍ഷം മുമ്പ് നിലച്ച പടിഞ്ഞാറത്തറ പൂഴിത്തോട് ബദല്‍ റോഡിന്റെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സം നീക്കി യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, റോഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ രണ്ടാംഘട്ട സമരം ആരംഭിക്കുന്നു.
സമരത്തിന്റെ ഭാഗമായി എല്ലാ പഞ്ചായത്ത് തലങ്ങളിലും നിയോജകമണ്ഡലം അടിസ്ഥാനത്തിലും ജനകീയ പ്രതിഷേധ കൂട്ടായ്മകളും സമര യാത്രകളും സംഘടിപ്പിക്കും, കൂടാതെ വിവിധ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റ് ഓഫീസുകളിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കാന്‍ കുറ്റിയാടി പഞ്ചായത്ത് സാംസ്‌കാരിക നിലയത്തില്‍ ചേര്‍ന്ന വികസന സമിതിയുടെ നേതൃസംഗമം തീരുമാനിച്ചു.
നേതൃസംഗമം കുറ്റിയാടി പഞ്ചായത്ത് മെമ്പര്‍ എ സി അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ കെ എ ആന്റണി അധ്യക്ഷത വഹിച്ചു.
ആദ്യഘട്ട സമരത്തിന്റെ ഭാഗമായി ശ്രദ്ധ ക്ഷണിക്കല്‍ സദസ്സ്, ജനകീയ കൂട്ടായ്മ, പ്രതിഷേധ സംഗമങ്ങള്‍, ഇ മെയില്‍ ക്യാംപെയ്ന്‍, നിവേദനം സമര്‍പ്പിക്കല്‍, മീറ്റ് ദ ലീഡേഴ്‌സ് പ്രോഗ്രാം തുടങ്ങിയവ സംഘടിപ്പിച്ചട്ടുണ്ട്. കേന്ദ്രസംസ്ഥാന മന്ത്രിമാര്‍ക്ക് നിരവധി തവണ നേരിട്ടും തപാലിലൂടെ നിവേദനങ്ങളും മറ്റും അയച്ചു കഴിഞ്ഞു. ഈ വിഷയങ്ങള്‍ ജനപ്രതിനിധികള്‍ കേന്ദ്രസംസ്ഥാന ഗവണ്‍മെന്റുകളുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി അറിയിച്ചിട്ടുണ്ട്. പുറക്കാട്ടിരി മൈസൂര്‍ ദേശീയപാത സജീവ പരിഗണനയില്‍ ഉണ്ടെന്ന് കെ ഫ്രാന്‍സിസ് ജോര്‍ജ് എം പിയെ കേന്ദ്ര ഗതാഗത ഉപരിതല വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചിട്ടുണ്ട്.
രണ്ടാംഘട്ട സമരത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ബഹുമാനപ്പെട്ട കോഴിക്കോട് എം പി കെ രാഘവന്‍ 28ന് വൈകുന്നേരം 5 മണിക്ക് പുറക്കാട്ടിരിയില്‍ നിര്‍വഹിക്കും. യോഗത്തില്‍ വിവിധ സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുക്കും.
നേതൃ യോഗത്തില്‍ സോജന്‍ ആലക്കല്‍ , പി പി ആലിക്കുട്ടി , ജമാല്‍ പാറക്കല്‍ , ചന്ദ്രന്‍ ടി പി , അഭിലാഷ് അരുണ്‍ , അഗസ്റ്റിന്‍ വി എ ,സതീശന്‍ മാസ്റ്റര്‍ , ഡൊമനിക് കളത്തൂര്‍ ,തോമസ് കാഞ്ഞിരത്തിങ്കല്‍ , മനോജ് പുതുപ്പള്ളി തകിടിയേല്‍ , വര്‍ക്കി കൈതക്കുളം , ജോസ് പള്ളിതാഴെ തുടങ്ങിയവര്‍ പ്രസംഗിച്ചു.
എന്ന്
കെ എ ആന്റണി (ചെയര്‍മാന്‍)
പുറക്കാട്ടിരി മൈസൂര്‍ ദേശീയപാത; വികസന സമിതി രണ്ടാംഘട്ട സമരത്തിലേക്ക്
അഭിപ്രായങ്ങൾ (Comments)