കേരളം

കാലവര്‍ഷം എത്തുന്നു; മഴ മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മെയ് 18ന് ശേഷം മഴ ശക്തമാകാന്‍ സാധ്യത

കാലവര്‍ഷം എത്തുന്നു; മഴ മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മെയ് 18ന് ശേഷം മഴ ശക്തമാകാന്‍ സാധ്യത

തിരുവനന്തപുരം: കൊടും ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് കാലവര്‍ഷം ഉടനെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട് കാലാവസ്ഥാ വകുപ്പിന്റെ  പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.  ഇന്ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

മെയ് 18ന് പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 19ന്  എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ കണ്ണൂര്‍, കാസറഗോഡ് ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


നിലവിലെ സൂചന പ്രകാരം 18 ന് ശേഷം മഴ കൂടുതല്‍ ശക്തമായി മെയ് 2324 ഓടെ പൂര്‍ണമായും കാലവര്‍ഷ  മഴ സംസ്ഥാനത്തു സജീവമാകാന്‍ സാധ്യതയുണ്ട്. കാലവര്‍ഷം  നിലവില്‍ തെക്ക് കിഴക്കന്‍ അറബികടല്‍, മാലിദ്വീപ് മേഖലയില്‍ എത്തിയതയാണ് റിപ്പോര്‍ട്ടുകള്‍.  ഈ വര്‍ഷത്തെ മണ്‍സൂണില്‍ സാധാരണയോ അതിലധികമോ മഴ ലഭിക്കുമെന്നാണ് ഐ എം ഡി പറയുന്നത്.

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള നാല് മാസ കാലയളവില്‍ ശരാശരിയായ 868.6 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ഇത്തവണ ലഭിക്കാനാണ് സാധ്യതെയെന്നാണ് ഐ എം ഡി പറയുന്നത്. 2025 ലെ മണ്‍സൂണ്‍ സീസണില്‍ (ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ) സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കുന്ന സാഹചര്യമാണ് ഉള്ളതെന്ന് ഐ എം ഡി വിവരിച്ചു. ദീര്‍ഘകാല ശരാശരിയുടെ 104% ല്‍ കൂടുതല്‍ മഴ ലഭിച്ചേക്കും. 2024 ല്‍,മണ്‍സൂണ്‍ സീസണില്‍ ദീര്‍ഘകാല ശരാശരിയുടെ 106% ലഭിച്ചു. കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴ കൂടുതല്‍ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും ഐ എം ഡി സൂചന നല്‍കിയിട്ടുണ്ട്.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ