കേരളം

സംസ്ഥാനത്ത് രണ്ടാം ദിനവും മാറ്റമില്ലാതെ സ്വര്‍ണവില

സംസ്ഥാനത്ത് രണ്ടാം ദിനവും മാറ്റമില്ലാതെ സ്വര്‍ണവില

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുന്നു. രണ്ട് ദിവസത്തെ ഇടിവിനു ശേഷമാണ് ഇന്നലെ സ്വര്‍ണവില മാറാതിരുന്നത്. ചൊവ്വാഴ്ച സര്‍വകാല റെക്കോര്‍ഡിലേക്ക് എത്തിയ സ്വര്‍ണവില ബുധനാഴ്ചതന്നെ കുത്തനെ കുറഞ്ഞിരുന്നു. ഇന്നലെ 80 രൂപയുടെ ഇടിവാണ് പവന്റെ വിലയിലുണ്ടായത്. ഒരു പവന്‍  സ്വര്‍ണത്തിന്റെ ഇന്നത്തെ വില 72,040  രൂപയാണ്.

ഭൗന്മാരാഷ്ട്രീയ പ്രശനങ്ങള്‍ സ്വര്‍ണവില ഉയര്‍ത്തിയേക്കും എന്ന സൂചനകളാണ് വിപണിയില്‍ നിന്നും ലഭിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലേക്ക് എത്തിയ സ്വര്‍ണവില ഉപഭോക്താക്കള്‍ ലാഭമെടുത്ത് പിരിഞ്ഞതോടെ കുറഞ്ഞിരുന്നു. താരിഫ് കുറയ്ക്കാന്‍ ട്രംപ് തീരുമാനിച്ചേക്കും എന്ന സൂചന വില കുറയാനുള്ള മറ്റൊരു കാരണമാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 9005 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 7410 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109  രൂപയാണ്.

ഏപ്രിലിലെ  സ്വര്‍ണ വില ഒറ്റനോട്ടത്തില്‍

ഏപ്രില്‍ 1  ഒരു പവന്‍ സ്വര്‍ണത്തിന് 680 രൂപ ഉയര്‍ന്നു. വിപണി വില  68,080 രൂപ
ഏപ്രില്‍ 2  സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില  68,080 രൂപ
ഏപ്രില്‍ 3  ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപ ഉയര്‍ന്നു. വിപണി വില  68,480 രൂപ
ഏപ്രില്‍ 4  ഒരു പവന്‍ സ്വര്‍ണത്തിന് 1280 രൂപ കുറഞ്ഞു. വിപണി വില  67,200 രൂപ
ഏപ്രില്‍ 5  ഒരു പവന്‍ സ്വര്‍ണത്തിന് 720 രൂപ കുറഞ്ഞു. വിപണി വില  66,480 രൂപ
ഏപ്രില്‍ 6  സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില  66,480 രൂപ
ഏപ്രില്‍ 7  ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞു.  വിപണി വില  66,280 രൂപ
ഏപ്രില്‍ 8   ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപ കുറഞ്ഞു.  വിപണി വില  65,800 രൂപ
ഏപ്രില്‍ 9   ഒരു പവന്‍ സ്വര്‍ണത്തിന് 520 രൂപ ഉയര്‍ന്നു.  വിപണി വില  66,320 രൂപ
ഏപ്രില്‍ 10   ഒരു പവന്‍ സ്വര്‍ണത്തിന് 2160 രൂപ ഉയര്‍ന്നു.  വിപണി വില  68,480 രൂപ
ഏപ്രില്‍ 11   ഒരു പവന്‍ സ്വര്‍ണത്തിന് 1480 രൂപ ഉയര്‍ന്നു.  വിപണി വില  69960 രൂപ
ഏപ്രില്‍ 12 ഒരു പവന്‍ സ്വര്‍ണത്തിന്  200 രൂപ ഉയര്‍ന്നു. വിപണി വില 70,160 രൂപ
ഏപ്രില്‍ 13 സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 70,160 രൂപ
ഏപ്രില്‍ 14 ഒരു പവന്‍ സ്വര്‍ണത്തിന്  120 രൂപ കുറഞ്ഞു. വിപണി വില 70,040 രൂപ
ഏപ്രില്‍ 15 ഒരു പവന്‍ സ്വര്‍ണത്തിന്  280 രൂപ കുറഞ്ഞു. വിപണി വില 69,760 രൂപ
ഏപ്രില്‍ 16 ഒരു പവന്‍ സ്വര്‍ണത്തിന്  760 രൂപ ഉയര്‍ന്നു. വിപണി വില 70,520 രൂപ
ഏപ്രില്‍ 17 ഒരു പവന്‍ സ്വര്‍ണത്തിന്  840 രൂപ ഉയര്‍ന്നു. വിപണി വില 71,360 രൂപ
ഏപ്രില്‍ 18 സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 71,360 രൂപ
ഏപ്രില്‍ 19 സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 71,360 രൂപ
ഏപ്രില്‍ 20 സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 71,360 രൂപ
ഏപ്രില്‍ 21 ഒരു പവന്‍ സ്വര്‍ണത്തിന് 760 രൂപ ഉയര്‍ന്നു. വിപണി വില 72120 രൂപ
ഏപ്രില്‍ 22 ഒരു പവന്‍ സ്വര്‍ണത്തിന് 2200 രൂപ ഉയര്‍ന്നു. വിപണി വില 74,320 രൂപ
ഏപ്രില്‍ 23 ഒരു പവന്‍ സ്വര്‍ണത്തിന് 2200 രൂപ കുറഞ്ഞു. വിപണി വില 72120 രൂപ
ഏപ്രില്‍ 24 ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 72040 രൂപ
ഏപ്രില്‍ 25സ്വര്‍ണവിലയില്‍ മാറ്റമില്ല.  വിപണി വില 72040 രൂപ
ഏപ്രില്‍ 26സ്വര്‍ണവിലയില്‍ മാറ്റമില്ല.  വിപണി വില 72040 രൂപ

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ