കേരളം

72,000 തൊട്ടു; റോക്കറ്റ് കുതിപ്പില്‍ സ്വര്‍ണവില, കണ്ണുതള്ളി ഉപഭോക്താക്കള്‍

72,000 തൊട്ടു; റോക്കറ്റ് കുതിപ്പില്‍ സ്വര്‍ണവില, കണ്ണുതള്ളി ഉപഭോക്താക്കള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വര്‍ണ്ണവില ചരിത്രം കുറിച്ചു. സര്‍വകാല റെക്കോര്‍ഡിലാണ് സംസ്ഥാനത്തെ സ്വര്‍ണവില. ഇന്ന് പവന് 760 രൂപ വര്‍ധിച്ച് സ്വര്‍ണവില ആദ്യമായി 72,000  കടന്നു. ഒരു പവന്‍  സ്വര്‍ണത്തിന്റെ ഇന്നത്തെ വില 72,120  രൂപയാണ്. ഇന്ന് അന്താരാഷ്ട്ര സ്വര്‍ണ്ണവില 3,284 ഡോളറിലും രൂപയുടെ വിനിമയ നിരക്ക് 85.22 ലുമാണ്. 24 കാരറ്റ് സ്വര്‍ണ്ണവില കിലോഗ്രാമിന് ബാങ്ക് നിരക്ക് 1 കോടി രൂപ ആയിട്ടുണ്ട്. നിലവില്‍ ഇതുവരെ അന്താരാഷ്ട്ര സംഘര്‍ഷങ്ങളിലും, താരിഫ് തര്‍ക്കങ്ങളിലും അയവു വന്നിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്വര്‍ണ്ണവില കുറയാനുള്ള സാഹചര്യം ഇല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അന്താരാഷ്ട്ര ഈ കുതിപ്പിലാണെങ്കില്‍ താമസിയാതെ 3,500 ഡോളര്‍ കടന്നേക്കും

സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തില്‍ മുതലിറക്കുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടുകയാണ്. ഏപ്രില്‍ 30ന് എത്തുന്ന അക്ഷയതൃതീയ, ആഘോഷങ്ങളോടൊപ്പം വിവാഹ സീസണുകള്‍ വരുന്നതിനാല്‍ സ്വര്‍ണ്ണവില വര്‍ദ്ധിക്കുന്നത് ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയെങ്കിലും, ജനങ്ങളുടെ വാങ്ങല്‍ ശക്തി കുറഞ്ഞിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 9015 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 7410 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109  രൂപയാണ്.


ഏപ്രിലിലെ  സ്വര്‍ണ വില ഒറ്റനോട്ടത്തില്‍

ഏപ്രില്‍ 1  ഒരു പവന്‍ സ്വര്‍ണത്തിന് 680 രൂപ ഉയര്‍ന്നു. വിപണി വില  68,080 രൂപ
ഏപ്രില്‍ 2  സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില  68,080 രൂപ
ഏപ്രില്‍ 3  ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപ ഉയര്‍ന്നു. വിപണി വില  68,480 രൂപ
ഏപ്രില്‍ 4  ഒരു പവന്‍ സ്വര്‍ണത്തിന് 1280 രൂപ കുറഞ്ഞു. വിപണി വില  67,200 രൂപ
ഏപ്രില്‍ 5  ഒരു പവന്‍ സ്വര്‍ണത്തിന് 720 രൂപ കുറഞ്ഞു. വിപണി വില  66,480 രൂപ
ഏപ്രില്‍ 6  സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില  66,480 രൂപ
ഏപ്രില്‍ 7  ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞു.  വിപണി വില  66,280 രൂപ
ഏപ്രില്‍ 8   ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപ കുറഞ്ഞു.  വിപണി വില  65,800 രൂപ
ഏപ്രില്‍ 9   ഒരു പവന്‍ സ്വര്‍ണത്തിന് 520 രൂപ ഉയര്‍ന്നു.  വിപണി വില  66,320 രൂപ
ഏപ്രില്‍ 10   ഒരു പവന്‍ സ്വര്‍ണത്തിന് 2160 രൂപ ഉയര്‍ന്നു.  വിപണി വില  68,480 രൂപ
ഏപ്രില്‍ 11   ഒരു പവന്‍ സ്വര്‍ണത്തിന് 1480 രൂപ ഉയര്‍ന്നു.  വിപണി വില  69960 രൂപ
ഏപ്രില്‍ 12 ഒരു പവന്‍ സ്വര്‍ണത്തിന്  200 രൂപ ഉയര്‍ന്നു. വിപണി വില 70,160 രൂപ
ഏപ്രില്‍ 13 സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 70,160 രൂപ
ഏപ്രില്‍ 14 ഒരു പവന്‍ സ്വര്‍ണത്തിന്  120 രൂപ കുറഞ്ഞു. വിപണി വില 70,040 രൂപ
ഏപ്രില്‍ 15 ഒരു പവന്‍ സ്വര്‍ണത്തിന്  280 രൂപ കുറഞ്ഞു. വിപണി വില 69,760 രൂപ
ഏപ്രില്‍ 16 ഒരു പവന്‍ സ്വര്‍ണത്തിന്  760 രൂപ ഉയര്‍ന്നു. വിപണി വില 70,520 രൂപ
ഏപ്രില്‍ 17 ഒരു പവന്‍ സ്വര്‍ണത്തിന്  840 രൂപ ഉയര്‍ന്നു. വിപണി വില 71,360 രൂപ
ഏപ്രില്‍ 18 സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 71,360 രൂപ
ഏപ്രില്‍ 19 സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 71,360 രൂപ
ഏപ്രില്‍ 20 സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 71,360 രൂപ
ഏപ്രില്‍ 21  ഒരു പവന്‍ സ്വര്‍ണത്തിന് 760 രൂപ ഉയര്‍ന്നു. വിപണി വില 72,120 രൂപ

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ