മനോജ് മാനന്തവാടിക്ക് കലാഭവന്‍ മണി മെമ്മോറിയല്‍ അവാര്‍ഡ്
കൊച്ചി: 2024 ലെ കലാഭവന്‍ മണി മെമ്മോറിയല്‍ അവാര്‍ഡിന് നാട്യരത്‌ന മനോജ് മാനന്തവാടി അര്‍ഹനായി. എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ ചലച്ചിത്ര നിര്‍മ്മാതാവ് ജെ.ജെ. കുറ്റിക്കാട്ടില്‍ നിന്നും അവാര്‍ഡ് സ്വീകരിച്ചു. ഫാദര്‍ അനില്‍ ഫിലിപ്പ് സിഎംഐ ബഹുമതി പത്രം നല്‍കി ആദരിച്ചു. കലാരംഗത്ത് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന തിരഞ്ഞെടുത്ത വ്യക്തിത്വങ്ങളാണ് ഈ അവാര്‍ഡിന് അര്‍ഹരായിട്ടുള്ളത്. മാനന്തവാടി പുഷ്പാഞ്ജലി സ്‌കൂള്‍ ഓഫ് ഡാന്‍സ് ഡയറക്ടര്‍ മനോജ് മാസ്റ്റര്‍ക്ക് നാട്യരത്‌ന അവാര്‍ഡ്,നേഷന്‍ ബില്‍ഡര്‍ അവാര്‍ഡ്, നാട്യകലാ വിദ്വാന്‍ പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ഇതിനകം ലഭിച്ചിട്ടുണ്ട്. ഭാര്യ: മിനി. മക്കള്‍: ദേവേന്ദു എസ്.മനോജ്, ശിവേന്ദു.എസ്.മനോജ്.
അഭിപ്രായങ്ങൾ (Comments)