കേരളം

റോക്കറ്റ് കുതിപ്പില്‍ സ്വര്‍ണവില; നെഞ്ചിടിപ്പോടെ സ്വര്‍ണാഭരണ പ്രേമികള്‍, വീണ്ടും 70,000 കടന്നു

റോക്കറ്റ് കുതിപ്പില്‍ സ്വര്‍ണവില; നെഞ്ചിടിപ്പോടെ സ്വര്‍ണാഭരണ പ്രേമികള്‍, വീണ്ടും 70,000 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുതിച്ചുയര്‍ന്നു. പവന് 760  രൂപയാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില വീണ്ടും 70,000  കടന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 70,520 രൂപയാണ്. ഇന്നലെ പവന് 280 രൂപയോളം കുറഞ്ഞ് സ്വര്‍ണവില 70,000 ത്തിന് താഴെയെത്തിരുന്നു. നാല് ദിവസങ്ങള്‍ക്ക് ശേഷമാണു ഇന്ന് സ്വര്‍ണവില ഉയര്‍ന്നത്. അന്താരാഷ്ട്ര സ്വര്‍ണ്ണവില 3264 ഡോളറിലാണ്.

കഴിഞ്ഞ ശനിയാഴ്ചയാണ് സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. ഇന്ന് ഗ്രാമിന് 95 രൂപയാണ് ഉയര്‍ന്നത്.  ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 8815 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 7260 രൂപയാണ്. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 107  രൂപയാണ്.


അന്താരാഷ്ട്ര സംഘര്‍ഷങ്ങളിലും, താരിഫ് തര്‍ക്കങ്ങളിലും അയവു വന്നിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്വര്‍ണ്ണവില കുറയാനുള്ള യാതൊരു കാരണവും കാണുന്നില്ല. 3300 ഡോളര്‍ കടന്ന് മുന്നോട്ടു നീങ്ങിയാല്‍ 3500 ഡോളര്‍ വരെ എത്തുമെന്ന് സൂചനകളാണ് വരുന്നത്. അന്താരാഷ്ട്ര സ്വര്‍ണ്ണവില വര്‍ദ്ധിക്കുന്നതനുസരിച്ചാണ് കേരളത്തിലെ സ്വര്‍ണ്ണവിലയും കൂടുന്നത്.

ഏപ്രിലിലെ  സ്വര്‍ണ വില ഒറ്റനോട്ടത്തില്‍

ഏപ്രില്‍ 1  ഒരു പവന്‍ സ്വര്‍ണത്തിന് 680 രൂപ ഉയര്‍ന്നു. വിപണി വില  68,080 രൂപ
ഏപ്രില്‍ 2  സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില  68,080 രൂപ
ഏപ്രില്‍ 3  ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപ ഉയര്‍ന്നു. വിപണി വില  68,480 രൂപ
ഏപ്രില്‍ 4  ഒരു പവന്‍ സ്വര്‍ണത്തിന് 1280 രൂപ കുറഞ്ഞു. വിപണി വില  67,200 രൂപ
ഏപ്രില്‍ 5  ഒരു പവന്‍ സ്വര്‍ണത്തിന് 720 രൂപ കുറഞ്ഞു. വിപണി വില  66,480 രൂപ
ഏപ്രില്‍ 6  സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില  66,480 രൂപ
ഏപ്രില്‍ 7  ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞു.  വിപണി വില  66,280 രൂപ
ഏപ്രില്‍ 8   ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപ കുറഞ്ഞു.  വിപണി വില  65,800 രൂപ
ഏപ്രില്‍ 9   ഒരു പവന്‍ സ്വര്‍ണത്തിന് 520 രൂപ ഉയര്‍ന്നു.  വിപണി വില  66,320 രൂപ
ഏപ്രില്‍ 10   ഒരു പവന്‍ സ്വര്‍ണത്തിന് 2160 രൂപ ഉയര്‍ന്നു.  വിപണി വില  68,480 രൂപ
ഏപ്രില്‍ 11   ഒരു പവന്‍ സ്വര്‍ണത്തിന് 1480 രൂപ ഉയര്‍ന്നു.  വിപണി വില  69960 രൂപ
ഏപ്രില്‍ 12 ഒരു പവന്‍ സ്വര്‍ണത്തിന്  200 രൂപ ഉയര്‍ന്നു. വിപണി വില 70,160 രൂപ
ഏപ്രില്‍ 13 സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 70,160 രൂപ
ഏപ്രില്‍ 14 ഒരു പവന്‍ സ്വര്‍ണത്തിന്  120 രൂപ കുറഞ്ഞു. വിപണി വില 70,040 രൂപ
ഏപ്രില്‍ 15 ഒരു പവന്‍ സ്വര്‍ണത്തിന്  280 രൂപ കുറഞ്ഞു. വിപണി വില 69,760 രൂപ
ഏപ്രില്‍ 16 ഒരു പവന്‍ സ്വര്‍ണത്തിന്  760 രൂപ ഉയര്‍ന്നു. വിപണി വില 70,520 രൂപ

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ