കേരളം

മുണ്ടക്കൈചൂരല്‍മല പുനരധിവാസം: ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ 17 കോടി രൂപ കൂടി കെട്ടിവെക്കണം

മുണ്ടക്കൈചൂരല്‍മല പുനരധിവാസം: ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ 17 കോടി രൂപ കൂടി കെട്ടിവെക്കണം

തിരുവനന്തപുരം: മുണ്ടക്കൈ ചൂരല്‍മല പുനരധിവാസത്തിനായി എല്‍സ്റ്റണ്‍ എസ്‌റ്റേറ്റിന്റെ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ 17 കോടി രൂപ കൂടി കെട്ടിവെക്കണമെന്ന് ഹൈക്കോടതി. ഹൈക്കോടതി രജിസ്ട്രിയില്‍ ആണ് പണം അടയ്‌ക്കേണ്ടത്. നേരത്തെ 26 കോടി രൂപ കെട്ടിവെച്ചിരുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച നഷ്ടപരിഹാരം കുറവാണെന്ന എല്‍സ്റ്റണ്‍ എസ്‌റ്റേറ്റിന്റെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഇടക്കാല സംവിധാനമെന്ന രീതിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഭൂമിക്ക് 500 കോടി രൂപയിലേറെ മൂല്യമുണ്ടെന്നാണ് എല്‍സ്റ്റണ്‍ എസ്‌റ്റേറ്റിന്റെ വാദം. ഭൂമിയിലെ തേയില ചെടികളുടെയും മരങ്ങളുടെയും മൂല്യം കണക്കാക്കണം, നഷ്ടപരിഹാര തുക നേരിട്ട് കൈമാറണം തുടങ്ങിയ ആവശ്യങ്ങളും എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് മുന്നോട്ടുവെച്ചിരുന്നു. 26 കോടി രൂപ കെട്ടിവെച്ച് ഭൂമി ഏറ്റെടുക്കാന്‍ കോടതി സര്‍ക്കാരിന് നേരത്തെ അനുമതി നല്‍കിയിരുന്നു.



ഹാരിസന്റെ ഉടമസ്ഥതയിലുള്ള നെടുമ്പാല എസ്‌റ്റേറ്റിലെ 65.41 ഹെക്ടറും എല്‍സ്റ്റണ്‍ എസ്‌റ്റേറ്റിലെ 78.73 ഹെക്ടര്‍ ഭൂമിയുമാണ് പുനരധിവാസ പദ്ധതിക്കായി ഏറ്റെടുക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, തല്‍ക്കാലം എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് മാത്രമാണ് ഏറ്റെടുക്കുന്നത്.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ