കേരളം

വിലയിടിയുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് തിരിച്ചടി; അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം സ്വര്‍ണ്ണവില ഉയര്‍ന്നു

വിലയിടിയുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് തിരിച്ചടി; അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം സ്വര്‍ണ്ണവില ഉയര്‍ന്നു

തിരുവനന്തപുരം: വീഴ്ചയ്ക്ക് ശേഷം കുതിച്ചുയര്‍ന്ന് സ്വര്‍ണവില. അഞ്ച് ദിവസത്തിന് ശേഷമാണു ഇന്ന് സ്വര്‍ണവില ഉയരുന്നത്. പവന് 520 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില വീണ്ടും 66,000  കടന്നു. ഇന്ന് ഒരു പവന് സ്വര്‍ണത്തിന്റെ വിപണി വില 66,320 രൂപയാണ്. ഏപ്രില്‍ 4 മുതല്‍ സ്വര്‍ണവില ഇടിഞ്ഞിരുന്നു. വെറും നാല് ദിവസംകൊണ്ട് 2,680 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞത്. സ്വര്‍ണവില ഇനിയും കുറഞ്ഞേക്കുമെന്നുള്ള സൂചകള്‍ക്കിടെയാണ് ഇന്ന് വില വര്‍ധിച്ചിരിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 8290 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 6795 രൂപയാണ്. വെള്ളിയുടെ വില ഉയര്‍ന്നിട്ടില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 102  രൂപയാണ്.

ഏപ്രിലിലെ  സ്വര്‍ണവില ഒറ്റനോട്ടത്തില്‍

ഏപ്രില്‍ 1  ഒരു പവന്‍ സ്വര്‍ണത്തിന് 680 രൂപ ഉയര്‍ന്നു. വിപണി വില  68,080 രൂപ
ഏപ്രില്‍ 2  സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില  68,080 രൂപ
ഏപ്രില്‍ 3  ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപ ഉയര്‍ന്നു. വിപണി വില  68,480 രൂപ
ഏപ്രില്‍ 4  ഒരു പവന്‍ സ്വര്‍ണത്തിന് 1280 രൂപ കുറഞ്ഞു. വിപണി വില  67,200 രൂപ
ഏപ്രില്‍ 5  ഒരു പവന്‍ സ്വര്‍ണത്തിന് 720 രൂപ കുറഞ്ഞു. വിപണി വില  66,480 രൂപ
ഏപ്രില്‍ 6  സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില  66,480 രൂപ
ഏപ്രില്‍ 7  ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞു.  വിപണി വില  66,280 രൂപ
ഏപ്രില്‍ 8   ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപ കുറഞ്ഞു.  വിപണി വില  65,800 രൂപ
ഏപ്രില്‍ 9   ഒരു പവന്‍ സ്വര്‍ണത്തിന് 520 രൂപ ഉയര്‍ന്നു.  വിപണി വില  66,320 രൂപ

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ