കേരളം

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാര്‍ക്ക് ഇല്ലെങ്കില്‍ വീണ്ടും ക്ലാസും പരീക്ഷയും നടത്തും

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാര്‍ക്ക് ഇല്ലെങ്കില്‍ വീണ്ടും ക്ലാസും പരീക്ഷയും നടത്തും

തിരുവനന്തപുരം: കേരള സിലബസില്‍ മിനിമം മാര്‍ക്ക് സമ്പ്രദായം അനുസരിച്ചുള്ള എട്ടാം ക്ലാസ് പരീക്ഷ ഫലം നാളെ. മൂല്യ നിര്‍ണയം പൂര്‍ത്തിയാക്കി ഇന്നാണ് അധ്യാപകര്‍ ഉത്തര കടലാസുകള്‍ സ്‌കൂളുകളിലെത്തിക്കേണ്ടത്. ഓരോ വിഷയത്തിലും മുപ്പത് ശതമാനം മാര്‍ക്ക് നേടാത്ത വിദ്യാര്‍ത്ഥികള്‍ വീണ്ടും പരീക്ഷ എഴുതേണ്ടി വരും. ഇവര്‍ക്ക് ഈ മാസം 8 മുതല്‍ 24 വരെയുള്ള ദിവസങ്ങളില്‍ ക്ലാസുകള്‍ നടത്തിയ ശേഷം 25 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ പുനപരീക്ഷ നടക്കും.  ഈ പരീക്ഷയുടെ ഫലം 30ന് പ്രഖ്യാപിക്കും.

ഈ പരീക്ഷയില്‍ തോറ്റാലും 9-ാം ക്ലാസിലേക്ക് സ്ഥാനക്കയറ്റം നേടാനാകുമെങ്കിവും 9 ക്ലാസില്‍ എത്തിയ ശേഷം പഠന നിലവാരം ഉയര്‍ത്താനുള്ള പ്രത്യേക ക്ലാസുകള്‍ നടത്തുമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് വിശദമാക്കിയിട്ടുള്ളത്. എസ്.എസ്.എല്‍സി പരീക്ഷയുടെ നിലവാരം വര്‍ധിപ്പിക്കാനും വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്താനാണ് ഈ തീരുമാനമെന്നാണ്  നേരത്തെ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പ്രതികരിച്ചത്.

അടുത്ത വര്‍ഷം ഒമ്പതിലും മിനിമം മാര്‍ക്ക് പ്രാബല്യത്തില്‍ വരും. 202627ല്‍ എസ്എസ്എല്‍സി പരീക്ഷയിലും ബാധകമാകും. 2024 മെയ് 28ന് നടന്ന വിദ്യാഭ്യാസ കോണ്‍ക്ലേവിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാ?ഗമായാണ് തീരുമാനം. വിദ്യാഭ്യാസ ചട്ടം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ പൂട്ടുമെന്നും മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ