കുറ്റിയാടി: കുറ്റിയാടി ചുരത്തില്‍ കാട്ടാന കാര്‍ യാത്രികര്‍ക്ക് നേരെ പാഞ്ഞടുത്തു. കൊമ്പു കൊണ്ട് ബോണറ്റില്‍ കുത്തി കാര്‍ പിന്നോട്ട് നിരക്കി നീക്കി. കാറിലുണ്ടായിരുന്ന വാളാട് സ്വദേശികളായ കാര്‍ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം.
വാളാട് പുത്തൂര്‍ വള്ളിയില്‍ വീട്ടില്‍ റിയാസും, ബന്ധുവുമായിരുന്നു കാറിലുണ്ടായിരുന്നത്. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് ബന്ധുവിനെ കൂട്ടി തിരികെ വരുമ്പോള്‍ ചുരം കയറി തീരുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവമെന്ന് റിയാസ് പറഞ്ഞു. കാട്ടാനയെ കണ്ടതിനാല്‍ റോഡരികില്‍ വാഹനം ഒതുക്കി നിര്‍ത്തിയതായും, എന്നാല്‍ യാതൊരു പ്രകോപനവുമില്ലാതെ ആന ഓടിവന്ന് കാര്‍ ആക്രമിച്ചതായും റിയാസ് പറഞ്ഞു. വീതി കുറഞ്ഞ റോഡായതിനാലാണ് കാര്‍ ഒതുക്കി നിര്‍ത്തിയതെന്നും, തന്റെ അരികിലായുണ്ടായിരുന്ന ബന്ധുവാണ് ദൃശ്യം പകര്‍ത്തിയതെന്നും റിയാസ് പറഞ്ഞു. വനം വകുപ്പ് സംഭവം അറിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
കുറ്റിയാടി ചുരത്തില്‍ കാര്‍ യാത്രികര്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം
അഭിപ്രായങ്ങൾ (Comments)