കേരളം

പുറക്കാട്ടിരി മാനന്തവാടി മൈസൂര്‍ ദേശീയപാത; സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തി

പുറക്കാട്ടിരി മാനന്തവാടി മൈസൂര്‍ ദേശീയപാത; സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തി
കുറ്റിയാടി: 2011 മുതല്‍ കഴിഞ്ഞ 14 വര്‍ഷങ്ങളായി നിലനില്‍ക്കുന്ന നാളിതുവരെ പരിഹരിക്കാന്‍ കഴിയാത്ത രാത്രികാല യാത്രാ നിരോധനത്തിന് ശാശ്വത പരിഹാരം ആകുന്ന നിര്‍ദിഷ്ട്ട പുറക്കാട്ടിരി കുറ്റിയാടി മൈസൂര്‍ ദേശീയപാതയോടും കഴിഞ്ഞ 30 വര്‍ഷം മുമ്പ് 70% പണി പൂര്‍ത്തീകരിച്ച സംസ്ഥാന പദ്ധതിയായ പടിഞ്ഞാറത്തറ പൂഴിത്തോട് ബദല്‍ റോഡിനോട് അധികൃതര്‍ കാണിക്കുന്ന കടുത്ത അവഗണക്കെതിരെ ഏപ്രില്‍ രണ്ടാം വാരത്തില്‍ വയനാട് ജില്ലയിലും കോഴിക്കോട് ജില്ലയിലും രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന സമരം പ്രചരണ വാഹനജാഥ സംഘടിപ്പിക്കുവാന്‍ കുറ്റിയാടിയില്‍ ചേര്‍ന്ന നിര്‍ദ്ദിഷ്ട മൈസൂര്‍ ദേശീയപാത സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.അതിനു മുന്നോടിയായി എല്ലാ പഞ്ചായത്തുകളിലും വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കുന്നതാണ്. പുറക്കാട്ടിരി മൈസൂര്‍ ദേശീയപാത കേന്ദ്ര ഗവണ്‍മെന്റിന്റെ സജീവ പരിഗണനയില്‍ ഉണ്ടെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി കോട്ടയം എംപി ഫ്രാന്‍സിസ് ജോര്‍ജിനെ അറിയിച്ചത് പ്രതീക്ഷക്ക് വക നല്‍കുന്നതായി കണ്‍വെന്‍ഷന്‍ വിലയിരുത്തി മലബാറിന്റെ സമഗ്ര വികസനത്തിനും കാര്‍ഷിക മേഖല തകര്‍ന്നടിഞ്ഞ വയനാടിന്റെ ടൂറിസം രംഗത്തുള്ള വളര്‍ച്ചക്കും പുനരുദ്ധാരണത്തിനും കാലവര്‍ഷക്കെടുതിയില്‍ വയനാട് ഒറ്റപ്പെടുന്ന അവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനും ഈ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കേണ്ടതാണെന്ന് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. . ഇത് സംബന്ധിച്ച് കേരളത്തിലെ മുഴുവന്‍ എംപിമാര്‍ക്കും ഈ പ്രദേശത്തെ എംഎല്‍എമാര്‍ക്കും കേന്ദ്ര ഗതാഗത ഉപരിതല വകുപ്പ് മന്ത്രി കേരള മുഖ്യമന്ത്രി കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി തുടങ്ങി ബന്ധപ്പെട്ട എല്ലാവര്‍ക്കും സമിതിയുടെ ആഭിമുഖ്യത്തില്‍ നിവേദനം നല്‍കിയിട്ടുണ്ട് യോഗത്തില്‍ ദേശീയപാത വികസന സമിതി വൈസ് ചെയര്‍മാന്‍ പി പി ആലിക്കുട്ടി അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ കെ എ ആന്റണി ഉദ്ഘാടനം ചെയ്തു.
middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ