കോഴിക്കോട്: കോഴിക്കോട് ആസ്ഥാനമായി സിനിമ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചുവരുന്ന സംഘടനയായ ഫ്രെയിം 24 ഫിലിം സൊസൈറ്റിയുടെ മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള 2025 ലെ പി.കെ റോസി അവാര്‍ഡ് പ്രകാശ് പ്രാസ്‌കോ വയനാടിന് ലഭിച്ചു.കോഴിക്കോട് എന്‍ഡിസി ഹാളില്‍ വച്ച് ഫിലിം സൊസൈറ്റി പ്രസിഡണ്ട് നാസര്‍ അലി കുഴിക്കാടന്‍, സെക്രട്ടറി വിനു വണ്ടൂര്‍, എക്‌സിക്യൂട്ടീവ് അംഗം ലൈല സി.കെ തുടങ്ങിയ സിനി സീരിയല്‍ ആര്‍ട്ടിസ്റ്റുകളുടെ സാന്നിധ്യത്തില്‍ പ്രമുഖ ചലച്ചിത്ര പിന്നണിഗായകന്‍ കോഴിക്കോട് സുനില്‍കുമാറില്‍ നിന്ന് പ്രകാശ് അവാര്‍ഡ് ഏറ്റുവാങ്ങി.
പി.കെ റോസി അവാര്‍ഡ് പ്രകാശ് പ്രാസ്‌കോ ഏറ്റുവാങ്ങി
അഭിപ്രായങ്ങൾ (Comments)