കേരളം

താമരശ്ശേരി ചുരത്തില്‍ കൊക്കയില്‍ വീണ് യുവാവ് മരിച്ചു

 താമരശ്ശേരി ചുരത്തില്‍ കൊക്കയില്‍ വീണ് യുവാവ് മരിച്ചു

താമരശ്ശേരിചുരം: താമരശ്ശേരി ചുരം ഒന്‍പതാം വളവിന് സമീപം യുവാവ് കൊക്കയില്‍ വീണ് മരിച്ചു. വടകര വളയം തോടന്നൂര്‍ വരക്കൂര്‍ സ്വദേശിയായ അമല്‍ (23) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായി ജോലി നോക്കുന്ന അമല്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം വയനാട്ടിലേക്ക് വിനോദയാത്ര പോകുന്നതിനിടെയാണ് അപകടം.  മൂത്രമൊഴിക്കാനായി വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ കാല്‍വഴുതി കൊക്കിയിലേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം ഉണ്ടായത്. അമലിനൊപ്പം മറ്റ് പതിമൂന്നു പേരും യാത്രാസംഘത്തിലുണ്ടായിരുന്നു.  ഒപ്പമുണ്ടായിരുന്നവര്‍ അമലിനെ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന്  കല്‍പ്പ്റ്റയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തി അമലിനെ കണ്ടെത്തിയപ്പോഴേക്കും മരിച്ചിരുന്നു.മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ