തൃശൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ തദ്ദേശസ്വയംഭരണ വകുപ്പ് ഏര്‍പ്പെടുത്തിയ സ്വരാജ് മാധ്യമ പുരസ്‌കാരം 24 ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ സുര്‍ജിത് അയ്യപ്പത്തിന്. മന്ത്രി എം ബി രാജേഷ് ആണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 25000 രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. മാലിന്യമുക്തം നവകേരളം ക്യാമ്പയിനുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്. തൃശൂര്‍ റിപ്പോര്‍ട്ടര്‍ ആയിരിക്കെ ഗുരുവായൂര്‍ നഗരസഭയിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പദ്ധതിയെ കുറിച്ചുള്ള വാര്‍ത്തയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.ഫെബ്രുവരി 19ന് ഗുരുവായൂരില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. നിലവില്‍ 24 ന്യൂസ് വയനാട് റിപ്പോര്‍ട്ടര്‍ ആണ് സുര്‍ജിത് അയ്യപ്പത്ത്.
സ്വരാജ് മാധ്യമ പുരസ്‌കാരം സുര്‍ജിത് അയ്യപ്പത്തിന്.
അഭിപ്രായങ്ങൾ (Comments)