എറണാകുളം: പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികളുടെ മത്സര പരീക്ഷാ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി സുല്‍ത്താന്‍ ബത്തേരി നഗരസഭ നടപ്പാക്കുന്ന നൂതന പദ്ധതിയായ 'ഫ്ളൈ ഹൈ'യുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ എറണാകുളം കളക്ടറേറ്റ് സന്ദര്‍ശിച്ചു. കളക്ടര്‍ എന്‍.എസ്.കെ.ഉമേഷ് ഐഎഎസ് കുട്ടികളുമായി സംവദിക്കുകയും ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ തന്റെ അനുഭവങ്ങളും പഠന രീതികളും നിര്‍ദ്ദേശങ്ങളും പങ്കുവെക്കുകയും ചെയ്തു. കോഡിനേറ്റര്‍ കൃഷ്ണപ്രിയ 'ഫ്ളൈ ഹൈ' പദ്ധതിയെക്കുറിച്ച് കളക്ടര്‍ക്ക് വിശദീകരിച്ചു. 'ഫ്ളൈ ഹൈ' പരിശീലനത്തിലൂടെ എന്‍.എം.എം.എസ്. സ്‌കോളര്‍ഷിപ്പ് നേടിയ മാളവിക വി.എസ്., ഹസീന ടീച്ചര്‍, മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍ രാധാകൃഷ്ണന്‍, 'ഫ്ളൈ ഹൈ' പി.ടി.എ. പ്രസിഡന്റ് സുധി എന്നിവരും കളക്ടറുമായി സംസാരിച്ചു. കളക്ടര്‍ കുട്ടികള്‍ക്ക് മധുരം നല്‍കി യാത്രയ്ക്ക് ആശംസകള്‍ നേര്‍ന്നു.
കളക്ടറുടെ സ്നേഹ മധുരം നുണഞ്ഞ് ഫ്ളൈ ഹൈ വിദ്യാര്‍ത്ഥികള്‍
അഭിപ്രായങ്ങൾ (Comments)