കേരളം

പയ്യോളി കടല്‍ ദുരന്തം: പോസ്റ്റ്മാര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി

 പയ്യോളി കടല്‍ ദുരന്തം: പോസ്റ്റ്മാര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി

കോഴിക്കോട്: പയ്യോളി തിക്കോടി കടപ്പുറത്ത് തിരയില്‍പ്പെട്ട് മരിച്ച വയനാട്ടുകാരായ നാല് പേരുടേയും  പോസ്റ്റ്മാര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പോസ്റ്റുമോര്‍ട്ട നടപടികള്‍ നടന്നത്. അനീസയുടെ മൃതദേഹം തരുവണ ആറുവാളിലെ വീട്ടിലെത്തിച്ച ശേഷം
വൈകീട്ട് 4.30ന് ആറുവാള്‍ ജുമാ മസ്ജിദില്‍ മയ്യത്ത് നിസ്‌കാരം നടക്കും.
വാണിയുടെ മൃതദേഹം കല്‍പ്പറ്റ അമ്പിലേരിയിലെ വീട്ടില്‍ 1 മണിക്കൂര്‍ പൊതുദര്‍ശനം വെച്ചശേഷം ബത്തേരിയിലെ കുടുംബവീട്ടിലേക്ക് കൊണ്ടുപോകും. ഫൈസലിന്റെ മൃതദേഹം കല്‍പ്പറ്റ പെരുന്തട്ട വീട്ടിലേക്കാണ് കൊണ്ടു പോകുന്നത്. ബിനീഷിന്റെ മൃതദേഹം കല്‍പ്പറ്റ പള്ളിതാഴെ സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിനു വെച്ചതിനുശേഷം കല്‍പ്പറ്റ ഗൂഡലായ്കുന്ന് ഉള്ള വീട്ടിലേക്ക് കൊണ്ടുപോകും. മന്ത്രി എ കെ ശശീന്ദന്‍, എം എല്‍ എ ടി . സിദ്ധിഖ്, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് തുടങ്ങിയര്‍  മെഡിക്കല്‍ കോളേജിലെത്തിയിരുന്നു.


middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ