കുറ്റ്യാടി: കോഴിക്കോടിനെ കര്‍ണാടകയുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കുന്നതും വയനാട്ടിലേക്കുള്ള യാത്ര പ്രശ്‌നത്തിനും ചുരത്തില്‍ ദിനംപ്രതി അനുഭവപ്പെടുന്ന അതിരൂക്ഷമായ യാത്ര കുരുക്കിനും ബദല്‍ മാര്‍ഗമായി നിര്‍ദ്ദേശിക്കപ്പെട്ട പുറക്കാട്ടിരി-കുറ്റ്യാടി-മാനന്തവാടി-കുട്ട ഗ്രീന്‍ഫീല്‍ഡ് ഹൈവേ സംബന്ധിച്ച നിര്‍ദ്ദേശം ഒഴിവാക്കിയതായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി വടകര എം പി ഷാഫി പറമ്പില്‍ നെ അറിയിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ നിലവില്‍ ഈ പാത സംബന്ധിച്ച് യാതൊരു നിര്‍ദ്ദേശവും കേന്ദ്രഗവണ്‍മെന്റിന് പരിഗണനില്‍ ഇല്ലെന്നത് അങ്ങേയറ്റം ഖേദകരവും പ്രതിഷേധാര്‍ഹവുമാണെന്ന് ദേശീയ പാത വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ കുറ്റ്യാടി സാംസ്‌കാരിക നിലയത്തില്‍ വെച്ച് നടത്തിയ പ്രധിഷേധ കൂട്ടായ്മ കുറ്റപ്പെടുത്തി.
മൂന്നുവര്‍ഷങ്ങള്‍ക്ക് മുന്‍പ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി 7134 കോടി രൂപ വകയിരുത്തിയതായി പ്രഖ്യാപിക്കുകയുണ്ടായി. വയനാട് എംപി രാഹുല്‍ഗാന്ധിയെ രേഖാമൂലം അറിയിച്ചതും ആണ്, ആവശ്യമായ ഫണ്ട് വകയിരുത്തിയ ശേഷം വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍)തയാറാക്കാന്‍ ഗാസിയാബാദ് ആസ്ഥാനമായിട്ടുള്ള പ്രൊജക്റ്റ് കണ്‍സള്‍ട്ടന്‍സിയെയും ചുമതലപ്പെടുത്തിയ ശേഷം അന്തിമഘട്ടത്തില്‍ ഈ പദ്ധതിയെ തള്ളിക്കളയുന്നത് അങ്ങേയറ്റം വേദനാജനകവും ഈ പ്രദേശത്തെ ജനങ്ങളോട് കാണിക്കുന്ന അവഗണനയും കടുത്ത നീതി നിഷേധവുമാണ്* .
*രാത്രികാല ഗതാഗത നിരോധനം ഇല്ലാത്ത 24 മണിക്കൂര്‍ ഗതാഗത സൗകര്യമുള്ള പാരിസ്ഥിതിക സാങ്കേതിക പ്രശ്‌നങ്ങള്‍ യാതൊന്നും ഇല്ലാത്ത വന്യമൃഗസംരക്ഷണം പ്രകൃതി സംരക്ഷണവും ഉറപ്പു നല്‍കുന്ന ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ചിലവ് കുറഞ്ഞ പാതയാണന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുവാന്‍ കേന്ദ്ര ഗവണ്‍മെന്റ് തയ്യാറാകണം.*
*അടുത്തകാലത്ത് കേരള മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത എം പി മാരുടെ യോഗത്തിലും ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രിയുമായുള്ള പ്രത്യേക ചര്‍ച്ചയില്‍ സംസ്ഥാന ഗവണ്‍മെന്റ് ഈ പദ്ധതിയെ സംബന്ധിച്ച് അജണ്ട ഉള്‍പ്പെടുത്തിയിരുന്നില്ല.*
*കാര്‍ഷിക തകര്‍ച്ച പ്രകൃതിക്ഷോഭം ഉരുള്‍പൊട്ടല്‍ തുടങ്ങിയവയില്‍ തകര്‍ന്ന് അടിഞ്ഞ വയനാടിന്റെ ടൂറിസം രംഗത്തുള്ള വളര്‍ച്ചയ്ക്കും മലബാറിനെ സമഗ്ര വികസന മുന്നേറ്റത്തിനും ഉതകുന്ന ഈ പദ്ധതി പുനഃ പരിശോധിക്കാന്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ തയ്യാറാകണം*.
*കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളും ജനപ്രതിനിധികളും ഇനിയെങ്കിലും കണ്ണുതുറന്ന് ഈ പാത യാഥാര്‍ത്ഥ്യമാക്കുവാന്‍ തയ്യാറാകണം.*
*അല്ലാത്തപക്ഷം ദേശീയപാത വികസന സമിതിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭ സംഘടിപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു. ജനുവരി 15ന് ശേഷം കുറ്റ്യാടിയില്‍ ചേരുന്ന യോഗത്തില്‍ സമര പരിപാടികള്‍ക്ക് രൂപം കൊടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു* *അതിനു മുന്നോടിയായി പഞ്ചായത്ത് തല സമരസമിതികള്‍ രൂപീകരിക്കുന്നതാണ്*. *ഈ അവഗണന തുടരുകയാണെങ്കില്‍ പൊതുതാല്പര്യ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് ദേശീയപാത വികസന സമിതി നിര്‍വാഹക സമിതി യോഗം തീരുമാനിച്ചു.*
*പ്രധിഷേധ കൂട്ടായ്മ ദേശീയ പാത വികസന സമിതി ചെയര്‍മാന്‍ കെ എ ആന്റണി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി പി ആലിക്കുട്ടി അധ്യക്ഷത വഹിച്ചു*
*കുറ്റ്യാടി പഞ്ചായത്ത് മെമ്പര്‍മാരായ എ സി അബ്ദുല്‍മജീദ്,ഹാഷിം നമ്പാട്ടില്‍,ഫാ:ബിനു കടുത്തലകുന്നേല്‍,അഭിലാഷ് പാലാഞ്ചേരി,ടി പി ചന്ദ്രന്‍, ജമാല്‍ പാറക്കല്‍, റോബിന്‍ ജോസഫ്,ജിജി കട്ടക്കയം, റെക്‌സി തോമസ് തുടങ്ങിയ വര്‍ പ്രസംഗിച്ചു*
പുറക്കാട്ടിരി-മാനന്തവാടി-കുട്ട-മൈസൂര്‍ ഗ്രീന്‍ഫീല്‍ഡ് ഹൈവേ ഒഴിവാക്കിയ കേന്ദ്ര നടപടി പുന:പരിശോധിക്കണം: ദേശീയ പാത വികസന സമിതി
അഭിപ്രായങ്ങൾ (Comments)