പെരുമ്പാവൂര്‍: പരിസ്ഥിതിക്ക് ഒരു രാഷ്ട്രീയമുണ്ടെന്നും അത് തിരിച്ചറിയുന്നവരായിരിക്കണം മാധ്യമപ്രവര്‍ത്തകരെന്നും മന്ത്രി പി.പ്രസാദ് പറഞ്ഞു. പെരുമ്പാവൂര്‍ പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ നാലാമത് പി.രമേഷ് സ്മാരക പത്രപ്രവര്‍ത്തക പുരസ്‌ക്കാരം മാതൃഭൂമി പുല്‍പ്പള്ളി ലേഖകന്‍ അരവിന്ദ് സി. പ്രസാദിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരസ്‌ക്കാരത്തിന് അര്‍ഹമായ ''ക്വാറികള്‍ വിഴുങ്ങുന്നു മുളളന്‍കൊല്ലിയെ'' എന്ന വാര്‍ത്ത പരമ്പര പരിസ്ഥിതിയോട് പ്രതിബദ്ധത പുലര്‍ത്തുന്ന രചന എന്ന നിലയില്‍ പ്രസക്തമാണെന്നും മന്ത്രി പറഞ്ഞു. 10,000 രൂപയും മൊമന്റോയും പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ് പുരസ്‌ക്കാരം.
പ്രസ് ക്ലബ് പ്രസിഡന്റ് ഇ.കെ. ഇക്ബാലിന്റെ അധ്യക്ഷതയില്‍ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍, നഗരസഭാധ്യക്ഷന്‍ പോള്‍ പാത്തിക്കല്‍, അഡ്വ. എന്‍.സി. മോഹനന്‍, സെക്രട്ടറി ബി. രാജീവ്, ട്രഷറര്‍ യു.യു. മുഹമ്മദ്കുഞ്ഞ് എന്നിവര്‍ പങ്കെടുത്തു.
മാധ്യമ പ്രവര്‍ത്തകര്‍ പരിസ്ഥിതിയുടെ രാഷ്ട്രീയമറിയണം: പി.പ്രസാദ്
അഭിപ്രായങ്ങൾ (Comments)