കേരളം

ഡോ.ബി.ആര്‍ അംബേദ്കറെ അധിക്ഷേപിച്ചതിലൂടെ ബിജെപിയുടെ ഇരട്ടമുഖം വ്യക്തമായി; മന്ത്രി ഒ.ആര്‍ കേളു

 ഡോ.ബി.ആര്‍ അംബേദ്കറെ അധിക്ഷേപിച്ചതിലൂടെ ബിജെപിയുടെ ഇരട്ടമുഖം വ്യക്തമായി; മന്ത്രി ഒ.ആര്‍ കേളു

തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടനാ ശില്‍പ്പിയായ ഡോ.ബി.ആര്‍ അംബേദ്കറെ  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ അധിക്ഷേപിച്ചതിലൂടെ ബിജെപിയുടെ ഇരട്ടമുഖം വ്യക്തമായെന്ന് പട്ടിക ജാതി-പട്ടിക വര്‍ഗ വികസന വകുപ്പ് മന്ത്രി ഒ.ആര്‍ കേളു പ്രസ്താവിച്ചു.എല്ലാവര്‍ക്കും തുല്യനീതി ഭരണഘടനയില്‍ ഉറപ്പാക്കിയ കാലം മുതലേ ഭരണഘടനയോടും അംബേദ്കറോടും സംഘപരിവാര്‍ പുലര്‍ത്തിവരുന്ന അസഹിഷ്ണുതയുടെ പ്രതിഫലനമാണ് അമിത് ഷായിലൂടെ പുറത്തുവന്നത്.
ഇന്ത്യയിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും മതനിരപേക്ഷ ശക്തികള്‍ക്കും ഡോ. അംബേദ്കര്‍ എക്കാലവും ആവേശമാണ്. മതവാദത്തെയും മനുവാദത്തെയും ചെറുത്ത് ഭരണഘടനാ ധാര്‍മ്മികതയാണ് രാജ്യത്ത് വാഴേണ്ടത് എന്നതായിരുന്നു അംബേദ്കറിന്റെ നിലപാട്. അതുകൊണ്ടാണ് സമത്വവും സ്വാതന്ത്ര്യവും സാമൂഹൃനീതിയും മതേതരത്വവും ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ വ്യവസ്ഥ രാജ്യത്ത് പുലര്‍ന്നതെന്നും ഒ.ആര്‍ കേളു വ്യക്തമാക്കി.

.  സ്വാതന്ത്ര്യത്തോടെയും അന്തസ്സോടെയും ജീവിക്കാനുള്ള ഓരോ പൗരന്റെയും അവകാശത്തെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍  വേര്‍തിരിക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. അതിനുള്ള ഒത്താശകളാണ് ഇത്തരം അവഹേളനങ്ങളും അധിക്ഷേപങ്ങളും. ഭരണഘടനയുടെ 75-ാം വാര്‍ഷികം പ്രമാണിച്ച് നടന്ന പ്രത്യേക ചര്‍ച്ചയിലാണ് ഭരണഘടനാ ശില്‍പിയെ തന്നെ അവഹേളിച്ചത്. സംഘപരിവാര്‍ ശക്തികള്‍ ഏറെ കൊട്ടിഘോഷിക്കുന്നദളിത് പിന്നാക്ക ജനവിഭാഗങ്ങളോടുള്ള ആഭിമുഖ്യവും അംബേദ്കറോടുള്ള ആദരവും വ്യാജമാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു.

ഇക്കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് രാജ്യത്തിന്റ ഭരണഘടനാ മൂല്യങ്ങള്‍സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ മതനിരപേക്ഷജനാധിപത്യ ശക്തികള്‍ ഒന്നിച്ചണിനിരക്കണമെന്നും ഒ.ആര്‍ കേളു അഭ്യര്‍ത്ഥിച്ചു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ