മാഹി: വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ 2022 വര്‍ഷത്തെ ഓര്‍മ്മപ്പുസ്തകം മാഹിയില്‍ വച്ച് പ്രശസ്ത സാഹിത്യകാരന്‍ എം മുകുന്ദന്‍ പ്രകാശനം ചെയ്തു. 2024 ഡിസംബര്‍ 26, 27, 28, 29 തീയതികളില്‍ മാനന്തവാടി ദ്വാരകയില്‍ വച്ച് നടക്കുന്ന വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ സംഘാടകസമിതി അംഗങ്ങളെ മാഹിയിലുള്ള സ്വവസതിയില്‍ എം മുകുന്ദന്‍ സ്വീകരിക്കുകയും സംഘാടക സമിതി അംഗങ്ങളോട് സാഹിത്യ സംവാദം നടത്തുകയും ചെയ്തു. 2022 ല്‍ വയനാട്ടില്‍ വച്ചു നടന്ന സാഹിത്യോത്സവത്തില്‍ നടന്ന മുഴുവന്‍ സംവാദങ്ങളുടെയും സംഭാഷണങ്ങളുടെയും പൂര്‍ണ്ണരൂപം ഓര്‍മ്മപ്പുസ്തകത്തിലുണ്ട്.
പ്രകാശനച്ചടങ്ങില്‍ ഫെസ്റ്റിവല്‍ ഡയറക്ടര്‍ വിനോദ് കെ ജോസ്, ക്യൂറേറ്റര്‍മാരായ ജോസഫ് കെ ജോബ്, വി എച്ച് നിഷാദ് തുടങ്ങിയവരും 2024 സംഘാടകസമിതിയുടെ ചെയര്‍മാനും ഫെസ്റ്റിവല്‍ ചെയര്‍മാനുമായ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാര്‍, സംഘാടകസമിതി കണ്‍വീനറും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ ജസ്റ്റിന്‍ ബേബി,
ഫെസ്റ്റിവലിന്റെ സംഘാടകസമിതി കോര്‍ഡിനേഷന്‍ കമ്മറ്റി കണ്‍വീനര്‍ ഷാജന്‍ ജോസ്, അംഗങ്ങളായ ഷില്‍സണ്‍ മാത്യു, ടി കെ ഹാരിസ്, സന്തോഷ് സി എം, വി കെ പ്രസാദ്, സിന്ധു ചെന്നലോട്, അനിത ടീച്ചര്‍, ശ്രീകുമാര്‍, ജോര്‍ജ് ജോസഫ്, വിജോഷ് സെബാസ്റ്റ്യന്‍, ജ്വല്‍സ് ജോസഫ് എന്നിവര്‍ പ്രകാശനച്ചടങ്ങില്‍ സംസാരിച്ചു.
വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍; ഓര്‍മ്മപ്പുസ്തകം പ്രകാശനം ചെയ്തു
അഭിപ്രായങ്ങൾ (Comments)