പാലക്കാട്: യുവക്ഷേത്ര കോളേജ് അങ്കണത്തില്‍ വച്ചു നടന്ന ചെറുപുഷ്പ മിഷന്‍ ലീഗ് സംസ്ഥാന കലാസാഹിത്യ മത്സരത്തില്‍തുടര്‍ച്ചയായി ഓവറോള്‍ കിരീടം നിലനിര്‍ത്തി മാനന്തവാടി രൂപത. സാഹിത്യമത്സരത്തില്‍ ഒന്നാം സ്ഥാനവും കലാ മത്സരത്തില്‍ രണ്ടാം സ്ഥാനവും മാനന്തവാടി രൂപത നേടി. ഡയറക്ടര്‍ ഫാദര്‍ മനോജ് അമ്പലത്തിങ്കല്‍, പ്രസിഡന്റ് ബിനീഷ് തുമ്പിയാംകുഴിയില്‍, സെക്രട്ടറി തങ്കച്ചന്‍ മാപ്പിളക്കുന്നേല്‍, ഓര്‍ഗനൈസര്‍ ടോണി ചെമ്പോട്ടിക്കല്‍, സി.അനറ്റ് എസ്‌കെഡി , സി.ആന്‍ എസ്.സി.വി, സി.ലിന്റ സിഎംസി, ജോണ്‍ പുല്ലാപ്പിള്ളില്‍, ജോസ് മാങ്കൂട്ടം, സാജന്‍ പേരാംകോട്ടില്‍, സച്ചിന്‍ വാഴപ്പിള്ളില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ചെറുപുഷ്പ മിഷന്‍ ലീഗ് സംസ്ഥാന കലാസാഹിത്യ മത്സരം; ഓവറോള്‍ കിരീടം നിലനിര്‍ത്തി മാനന്തവാടി രൂപത
അഭിപ്രായങ്ങൾ (Comments)