കേരളം

പ്രകാശ് ജാവദേക്കര്‍ താമരശ്ശേരി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

 പ്രകാശ് ജാവദേക്കര്‍ താമരശ്ശേരി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

താമരശ്ശേരി:  മുന്‍ കേന്ദ്രമന്ത്രിയും ബിജെപി കേരള പ്രഭാരിയുമായ പ്രകാശ് ജാവദേക്കര്‍ എം.പി താമരശേരി രൂപത ബിഷപ്പ് മാര്‍ റമിഞ്ചിയോസ് ഇഞ്ചനാനിയല്‍ പിതാവിനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി.കാലത്ത് 8.30 ന് രൂപതാ ആസ്ഥാനത്തെത്തിയ പ്രകാശ് ജാവദേക്കറിനെ ബിഷപ്പ് ഷാള്‍ അണിയിച്ച് സ്വീകരിച്ചു.തുടര്‍ന്ന് ബിഷപ്പിനൊപ്പം പ്രഭാത ഭക്ഷണം കഴിച്ചു.ഇഎസ്എ വിഷയത്തില്‍ കരട് വിജ്ഞാപനത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സീറോ മലബാര്‍ സഭാ വക്താവ്‌ഡോ.ചാക്കോ കാളാംപറമ്പില്‍ പ്രകാശ് ജാവദേക്കര്‍ക്ക് നിവേദനം നല്‍കി.വിജ്ഞാപനം പുറത്തിറക്കി ആവശ്യത്തിലേറെ സമയം നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ നല്‍കാതെ അവഗണിക്കുകയാണെന്ന് ജാവദേക്കര്‍ പറഞ്ഞു.പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇടപെടുമെന്നും അറിയിച്ചു.

മുനമ്പത്ത് വഖഫ് നിയമത്തിന്റെ പേരില്‍ കുടിയിറക്ക് ഭീഷണി നേരിടുന്ന ജനങ്ങളുടെ പ്രശ്‌നങ്ങള്‍ , ഇ എസ് എ , ഇ എഫ് എല്‍ വിഷയങ്ങളില്‍ കേന്ദ്ര കരട് വിജ്ഞാപനത്തില്‍ ഇടപെടുന്നതില്‍ കാലതാമസം വരുത്തിയ സംസ്ഥാന സര്‍ക്കാരിന്റെ സമീപനം തുടങ്ങിയ വിഷയങ്ങളില്‍ ഇരുവരും ചര്‍ച്ച നടത്തി.


ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ: വി കെ സജീവന്‍ സംസ്ഥാന സമിതി അംഗം ഗിരീഷ് തേവള്ളി, ഉത്തര മേഖല സെക്രട്ടറി എന്‍ പി രാമദാസ്, ന്യൂനപക്ഷമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സജീവ് ജോസഫ്,  സംസ്ഥാന കൗണ്‍സില്‍ അംഗം ഷാന്‍കട്ടിപ്പാറ,
മണ്ഡലം പ്രസിഡന്റ് ഷാന്‍ കരിഞ്ചോല , വത്സന്‍ മേടോത്ത് എന്നിവര്‍ സംബന്ധിച്ചു.

കോടഞ്ചേരി ഫെറോന ചര്‍ച്ച് വികാരി ഫാദര്‍ കുര്യാക്കോസ് ഐകുളമ്പില്‍,
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് വികാരി ഫാദര്‍ റോയി തേക്കും കാട്ടില്‍ , തോട്ടുമുക്കം സെന്റ്‌തോമസ് ഫെറോന ചര്‍ച്ച് വികാരി ഫാദര്‍ ബെന്നി കാരക്കാട്  എന്നിവരെയും സന്ദര്‍ശിച്ചു.

വിവിധ സ്ഥലങ്ങളിലെ
സന്ദര്‍ശനത്തില്‍ ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ജോസ് വാലുമണ്ണില്‍, സെബാസ്റ്റ്യന്‍ തോപ്പില്‍ ,അഖില്‍ പി എസ്, രാജന്‍ കൗസ്തുഭം ,സവിന്‍ കുമാര്‍, ടി.എ.നാരായണന്‍, രാജേഷ് പി. ആര്‍
എന്നിവരും സംബന്ധിച്ചു.

ബിജെപിയില്‍ പുതുതായി ചേര്‍ന്ന കൂടത്തായി സ്വദേശ ജോസ് തുരുത്തി മറ്റത്തിനും കുടുംബത്തിനും പ്രകാശ് ജാവദേക്കര്‍ വീട്ടിലെത്തി ഓണ്‍ലൈന്‍ അംഗത്വം നല്‍കി . ഇരുവരെയും ഷാള്‍ അണിയിച്ച് സ്വീകരിച്ചു.


middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ