കേരളം

നിര്‍ദ്ദിഷ്ട ചുരം ബൈപ്പാസ്: മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

 നിര്‍ദ്ദിഷ്ട ചുരം ബൈപ്പാസ്: മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

താമരശ്ശേരി: വയനാട് ചുരത്തിലെ രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരമായ നിര്‍ദിഷ്ട ചുരം ബൈപാസ് (ചിപ്പിലിത്തോട് - മരുതിലാവ് - തളിപ്പുഴ)  യാഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി  പിണറായി വിജയന് ചുരം ബൈപ്പാസ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിവേദനം നല്‍കി.വയനാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യാത്ര മധ്യേ താമരശ്ശേരി പൊതുമരാമത്ത് വകുപ്പ് വിശ്രമകേന്ദ്രത്തില്‍ വെച്ചാണ് ഭാരവാഹികള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.പദ്ധതി നടപ്പിലാക്കുന്നതിനു വേണ്ട കാര്യങ്ങള്‍ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളെ അറിയിച്ചു. താമരശ്ശേരി രൂപത വികാരിജനറാള്‍ മോണ്‍ അബ്രഹാം വയലില്‍, ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ടി.ആര്‍.ഓമനക്കുട്ടന്‍ റാഷി താമരശ്ശേരി, റെജി ജോസഫ് തുടങ്ങിയവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.



middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ