കേരളം

കനസ് ജാഗ കുട്ടികളുടെ ഹ്രസ്വ ചലച്ചിത്രമേള : 'നാരങ്ങ മിഠായി' മികച്ച ചിത്രം

 കനസ് ജാഗ കുട്ടികളുടെ ഹ്രസ്വ ചലച്ചിത്രമേള : 'നാരങ്ങ മിഠായി' മികച്ച ചിത്രം

എറണാകുളം: കേരള സംസ്ഥാന സര്‍ക്കാരിന്റെയും കുടുംബശ്രീ മിഷന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കനസ് ജാഗ തദ്ദേശീയ മേഖലയിലെ കുട്ടികളുടെ ഹ്രസ്വ ചലച്ചിത്രമേളയില്‍ മികച്ച ചിത്രമായി 'നാരങ്ങ മിഠായി' തെരെഞ്ഞെടുക്കപ്പെട്ടു
എറണാകുളം സെന്റ് തെരേസ കോളേജില്‍ വെച്ച് നടന്ന പരിപാടിയില്‍ നടനും തിരക്കഥാകൃത്തുമായ  വിഷ്ണു ഉണ്ണികൃഷ്ണന്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡും സമ്മാന തുകയും  കൈമാറി.  മികച്ച രണ്ടാമത്തെ ചിത്രമായി അട്ടപ്പാടി സ്‌പെഷ്യല്‍ പ്രോജക്ടിന്റെ 'ദാഹം'. മൂന്നാമത്തെ ചിത്രമായി   പറമ്പിക്കുളം സ്‌പെഷ്യല്‍ പ്രോജെക്ടിന്റെ 'നെറ്റ്വര്‍ക്ക് 'എന്നിവ തെരെഞ്ഞെടുത്തു.26,27 തിയതികളിലായി സംഘടിപ്പിച്ച ചലച്ചിത്രമേളയില്‍ 9 ജില്ലകളില്‍ നിന്നും 102 ഹ്രസ്വ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.വയനാട് ജില്ലയിലെ തിരുനെല്ലി, നൂല്‍പ്പുഴ എന്നീ ആദിവാസി സമഗ്ര വികസന  പദ്ധതിയില്‍ നിന്നുമായി 34 ചിത്രങ്ങളാണ്  മേളയില്‍ പ്രദര്‍ശനത്തിനെത്തിയത്.വയനാട് തിരുനെല്ലി സമഗ്ര വികസന പദ്ധതിയുടെ കീഴിലാണ് ചിത്രം പ്രദര്‍ശനത്തിനെതിയത്.




middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ