തിരുവമ്പാടി: വയനാട് ലോക്‌സഭാ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി നവ്യാ ഹരിദാസ് താമരശ്ശേരി രൂപതാ ബിഷപ്പ് മാര്‍ റമിഞ്ചിയോസ് ഇഞ്ചനാനിയേലുമായി കൂടിക്കാഴ്ച നടത്തി. തിരുവമ്പാടി പുല്ലൂരാംപാറ ബഥനിയ ധ്യാനകേന്ദ്രത്തില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് കൂടിക്കാഴ്ച നടത്തിയത്. തെരഞ്ഞെടുപ്പില്‍ ബിഷപ്പിന്റെ പിന്തുണ തേടിയായിരുന്നു കൂടിക്കാഴ്ച.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.വി കെ സജീവന്‍, എന്‍ഡിഎ ജില്ലാ കണ്‍വീനര്‍ ഗിരി പാമ്പനാര്‍,ബി.ജെ.പി.സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി.രാജന്‍, മേഖല സെക്രട്ടറി എന്‍ പി രാമദാസ്,ജില്ല വൈസ് പ്രസിഡന്റ് ടി. ബാലസോമന്‍ ,
മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഡ്വ.രമ്യ മുരളി ,ബിജെപി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഗിരീഷ് തേവള്ളി, പി.രമണീഭായ് , സംസ്ഥാന കൗണ്‍സില്‍ അംഗം ഷാന്‍ കട്ടിപ്പാറ, മണ്ഡലം പ്രസിഡന്റ് ബൈജു കല്ലടിക്കുന്ന്, സജീവ് ജോസഫ്, സവിന്‍കുമാര്‍ , ഷിനോ കോടഞ്ചേരി, ടി. എ .നാരായണന്‍ മാസ്റ്റര്‍, ടി. ശ്രീനിവാസന്‍,
ശോഭാ സുരേന്ദ്രന്‍,സോമിത ശശിധരന്‍, ലീന അനില്‍ എന്നിവര്‍സംബന്ധിച്ചു
എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ് താമരശ്ശേരി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി
അഭിപ്രായങ്ങൾ (Comments)